- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഹാമിൽട്ടണിൽ ഹൃദയാഘാതം മൂലം മരിച്ചത് പിറവം സ്വദേശിനി; നഴ്‌സായി ജോലി നോക്കി വന്ന ദിവ്യയെ വിധി തട്ടിയെടുത്തത് ഭർത്താവും കുട്ടികളും ഒപ്പമെത്തി മൂന്ന് മാസം ആയപ്പോൾ
മലയാളി സമൂഹത്തിനിടയിൽ ഏറെ വേദനയുണ്ടാക്കി ഇന്നലെ വിട പറഞ്ഞ് പോയത് പിറവം സ്വദേശിനിയായ മലയാളി നഴ്‌സ. ഹാമിൽട്ടണിൽരജിസ്റ്റേർഡ് നേഴ്‌സായി ജോലി ചെയ്തിരുന്ന ദിവ്യ മനോജ് (31) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഹാമിൽട്ടണിലെവൈകാറ്റോ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞതി.
പിറവം രാമമംഗലം സ്വദേശിനിയാണ്.ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്‌സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്.
മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.മക്കൾ:മൂന്ന് വയസ്സുകാരനായ ജോൺ ജോസഫും, രണ്ട് വയസ്സുകാരിയായ കാതറിൻആനുംമുമ്പ് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.