- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ബഷീറിയം 2022;വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ഖത്തറിലെ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി ബഷീറിയം 2022 എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അവതരണ മികവ് കൊണ്ടും വ്യത്യസ്തതങ്ങളായ ആവിഷ്‌കാരങ്ങൾ കൊണ്ടും ബഷീറിയം പരിപാടി വേറിട്ടതായി. തൃശൂർ എംപി ടി.എൻ പ്രതാപൻ അനുസ്മരണ സന്ദേശം നൽകി. മലയാള ഭാഷക്ക് ബഷീർ ശൈലി സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീർ അപൂർവ്വം ജന്മങ്ങളിൽ ഒരാളാണെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്ത അദ്ദേഹം സമൂഹത്തോടും രാജ്യത്തോടുമുള്ള തന്റെ സ്‌നേഹം പ്രവൃത്തിയിലൂടെ കാണിച്ചുതരികയും എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് തന്റെ നാടൻ ശൈലിയിൽ മനുഷ്യരെ ഓർമ്മിപ്പിക്കുകയും ചെയ്ത പ്രകൃതി സ്‌നേഹിയാണെന്നും നമ്മൾ അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളണമെന്നും ഓർമ്മപ്പെടുത്തി.
ബഷീറിയം സദസ്സ് കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി അനീസ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ കത്തുകളിലൂടെയും കൃതികളിലൂടെയും സാമൂഹിക വിചാരത്തിലൂടെയും ഷാദിയ ശരീഫ്, സന നസീം, മർസൂഖ് തൊയക്കാവ് എന്നിവർ ആവിഷ്‌കാരങ്ങൾ അവതരിപ്പിച്ചു.
കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. ജില്ലാ കലാ വിഭാഗം സെക്രട്ടറി സലീം എൻ.പി സ്വാഗതവും കൺവീനർ നിഷാദ് ആർ.വി നന്ദിയും പറഞ്ഞു.