- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മുഖ്യമന്ത്രി വാഗ്ദാനങ്ങൾ പാലിക്കണം : ഇൻകാസ് ഫുജൈറ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ തെയ്യാറാകണമെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡണ്ടും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബ് പ്രസിഡന്റുമായ കെ സി അബൂബക്കർ ആവശ്യപ്പെട്ടു. വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കാര്യവും നടപ്പാക്കിയിട്ടില്ല .
അദ്ദേഹം ദുബായിൽ വന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളും കോവിഡ് തുടക്ക കാലത്തു നടത്തിയ പ്രഖ്യാപനങ്ങളും ജലരേഖയായി മാറുകയാണ്, പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റൈൻ വിഷയത്തിൽ അദ്ദേഹം മൗനം പാലിക്കുകയാണ് , എയർപോർട്ട്കളിൽ നടക്കുന്ന റാപിഡ് ടെസ്റ്റ് ചാർജിന്റെയ് കാര്യത്തിലും വിവിധ എയർപോർട്ട്കളിൽ ഒരു ഏകീകരണമില്ല. 500 രൂപയുടെ ടെസ്റ്റ്‌നു 5 ഇരട്ടിയാണ് എയർപോർട്ടിൽ വാങ്ങുന്നത്.
ഇത് സാധാരണക്കാരായ പ്രവാസിക്ക് താങ്ങാവുന്നതിലും അധികമാണ്. കോവിഡ് മൂലം മരണമടണഞ്ഞ പ്രവാസിയുടെ കുടുംബങ്ങൾക്കു ഒരു സഹായവും ലഭിക്കുന്നില്ല, ലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ല. ഇക്കാര്യങ്ങളിൽ നടപടികൾ ഉണ്ടാകണം. പ്രമുഖർക്കും ബിസിനെസ്സ് കാർക്കും മാത്രം അവസരം നൽകുന്ന മുഖ്യമന്ത്രി സംഘടനാ പ്രതിനിധികൾക്കും സാധാരണ പ്രവാസികൾക്കും അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകണം. പാർട്ടി ചാനൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മാത്രം പങ്കെടുക്കുന്നത് പ്രതിഷേധാർഹമാണ്, പ്രവാസി പെൻഷൻ മിനിമം 5000 രൂപയെങ്കിലുമായി ഉയർത്തണം . പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.