ദോഹ: കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാലും ഖത്തർ ഹെൽത്ത് അഥോറിറ്റിയുടെ നിർദേശവും മാനിച്ച് ഖത്തർ ദേശീയ കായിക ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 8, ചൊവ്വാഴ്ച ഓൾഡ് ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ച സ്പോർട്സ് മീറ്റ് മാറ്റിവച്ചു.

സ്പോർട്സ് മീറ്റിനു വേണ്ടി വിപുലമായ ഒരുക്കങ്ങളായിരുന്നു ഇൻകാസ് നടത്തിയിരുന്നത്.മിറ്റിന് മാറ്റുകൂട്ടാൻ മലയാളികളുടെഫുട്‌ബോൾ ഇതിഹാസം ഐ എം വിജയനും ആൻഡ്ണി വർഗീസ്സ് (പെപ്പെ) യും അഭിനയിച്ച ആനപ്പറമ്പിലെ വേൾഡ്കപ്പ്‌സിനിമ ടീം ഒന്നടങ്കം സംവിധായകൻ നിഖിൽ പ്രേംരാജിന്റെ നേതൃത്വത്തിൽ ഖത്തറിലേക്ക് വരാനിരുന്നതായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വരുന്നതിനനുസരിച്ച് ഉടൻ തന്നെ മറ്റൊരു ദിവസം വിപുലമായിതന്നെ സ്പോർട്സ് മീറ്റ് നടത്തുമെന്ന് ഇൻകാസ് സെൻട്രൽ കമ്മറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.