- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻജലിക്കൽ സഭാ കൺവൻഷൻ സമാപിച്ചു
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 61-ാമത് ജനറൽകൺവൻഷൻ സമാപിച്ചു. സമാപന യോഗത്തിൽ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ്എബ്രഹാം മുഖ്യ സന്ദേശം നൽകി. അദ്ഭുതകരമായ ദൈവകൃപയാണ് സഭയെനിലനിർത്തുന്നതെന്നും, ആ ദൈവകൃപയാണ് ഭാഗ്യകരമായ പ്രത്യാശയ്ക്കായി നമ്മെഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഡോ എബ്രഹാം ചാക്കോഅധ്യക്ഷനായിരുന്നു.
സുവിശേഷ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽനടത്തപ്പെട്ട മിഷനറി യോഗത്തിൽ സെക്രട്ടറി റവ. പി.ടി. മാത്യു പ്രസംഗിച്ചു. സഭയുടെനവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, കുടുംബ ശാക്തീകരണവർഷത്തോടെനുബന്ധിച്ച് സഭ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും ബിഷപ്പ് ഡോ.തോമസ് എബ്രഹാം നിർവ്വഹിച്ചു. റവ. അനിഷ് തോമസ് ജോൺ പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകി.
സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്,വൈദീക ട്രസ്റ്റി റവ. സജി മാത്യു, യുവജനപ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, അൽമായ ട്രസ്റ്റി ഡെന്നി. എൻ.മത്തായി, സൺഡേ സ്‌കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സി പി. മർക്കോസ്,വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. വിജി തോമസ്, റവ. സജി എബ്രഹാം, റവ. കുര്യൻസാം വർഗീസ്, റവ. സിബി. പി. ജെ, റവ. ജോഷി. എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.സഭയുടെ സംഗീത വിഭാഗമായ ഡി.എം.സി ഗാന ശുശ്രൂഷ നിർവ്വഹിച്ചു.