പാലാ: അഹിംസയിൽ ഊന്നിയ ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്നാൽ ലോകത്താകമാനം ശാന്തിയും സമാധാനവും സൃഷ്ടിക്കാനാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരുന്ന തലമുറ ഗാന്ധിജിയെ മനസിലാക്കി തങ്ങളുടെ കർമ്മശേഷി സമൂഹപുരോഗതിക്കായി വിനിയോഗിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, അഡ്വ ആഷ്മി ജോസ്, ബിനു പെരുമന, സുമിത കോര, പ്രിൻസ് ബാബു എന്നിവർ പ്രസംഗിച്ചു. കൊച്ചിടപ്പാടിയിലെ ഗാന്ധിസ്‌ക്വയറിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പുഷ്പാർച്ചന നടത്തി.