ബോവിക്കാനം: (കാസർകോട്) കേരള മുസ്ലിം ജമാഅത്ത്, സമസ്തകേരള സുന്നി യുവജന സംഘം, എസ്.എസ്.എഫ്.എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിശുദ്ധ ഖുർആൻ തജ്‌വീദ് പരിശീലന പഠന ക്ലാസ്സ് ആലൂർ താജുൽ ഉലമാ സൗധത്തിൽ ആരംഭിച്ചു.

കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ കമ്മിറ്റി പ്രസിഡന്റ് അസ്സയ്യിദ് കെ.സി അബ്ദുൽഖാദർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തജ്വീദ് പരിശീലകനയ ആലൂർ ടി.എ. മഹ്‌മൂദ്ഹാജി ഖുർആൻ ക്ലാസ്സെടുത്തു.

വിശുദ്ധ ഖുർആൻ അറബി ഭാഷയിൽ ആയതിനാൽ അറബി ഭാഷയിലെ പാരായണ നിയമ ശാസ്ത്രം (തജ്‌വീദ് നിയമം) പഠിക്കൽ ഫർള് കിഫായയായ സാമൂഹിക കടമയും അതനുസരിച്ച് വിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ ഫർള് ഐനും വ്യക്തിപരമായ നിർബന്ധവും മതത്തിലെ പ്രാമാണിക തെളിവുകൾ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യവുമാണെന്ന് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മഹ്‌മൂദ് ഹാജി പറഞ്ഞു.

 എസ്..വൈ.എസ്. പ്രസിഡണ്ട് ആലൂർ അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൽഖാദർ, മൂലയിൽ അബ്ദുൽഖാദർ, ടി.കെ മുഹമ്മദ് അസ്ലം, ടി എ അഷ്റഫ്

ടി.എ മുഹമ്മദ് കുഞ്ഞി, ടി.കെ സവാദ്, മീത്തൽ ഹാരിസ്, എം.കെ ഇസ്മായീൽ, എം.എ അശ്റഫ്, ടി.കെ അബ്ദുല്ല ഉവൈസ്, തുടങ്ങിയവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ടി.എ ഹനീഫ ഹാജി സ്വാഗതം പറഞ്ഞു.