കുവൈറ്റ് സിറ്റി : മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്‌റ് മാസ്റ്റർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസും അതിനോടനുബന്ധിച്ച് പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. കുവൈറ്റിലുള്ള മലയാളികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

മാർച്ച് 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി പത്താം തീയതിക്ക് മുമ്പ് പേരുകൾ നൽകേണ്ടതാണ്. രജിസ്‌ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.

അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് .

മത്സരത്തിൽ പങ്കെടുക്കുവാനും ക്ലബിനെക്കുറിച്ച് കൂടുതലറിയാനും താഴെ പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.

ഷീബ പ്രമുഖ് - +91 9895338403(വാട്ട്‌സ്ആപ്പ്)

പ്രതിഭ ഷിബു- 96682853

ജോമി സ്റ്റീഫൻ - 97705158