തത്തിന്റെ വേലിക്കെട്ടിനുള്ളിൽ ജീവിതം തളച്ചിട്ട് മണ്ണിലെ സ്വർഗ്ഗത്തെ നരകമാക്കുന്ന മതതീവ്രവാദികളുടെ കഥകൾ എല്ലാ ദിവസവും പുറത്തുവരാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ഫ്രാൻസിൽ നിന്നും പുറത്തുവരുന്നത്. രാജ്യത്തെന്റെ വടക്കൻ മേഖലയിലെ ഒരു സാധാരണ പട്ടണത്തിലെ ഇസ്ലാമിക മതമൗലികവാദത്തിന്റെ കഥ ഒരു ഡോക്യൂമെന്ററിയിൽ കൂടി പുറത്തുകൊണ്ടുവന്ന വനിതാ മാധ്യമ പ്രവർത്തക ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.

നിരോധിത മേഖല എന്ന പേരിൽ ഒരു ഡോക്യൂമെന്ററി പുറത്തിറക്കിയ ഒഫിലി മ്യുനിയർ എന്ന 34 കാരിക്ക് നിരവധി വധഭീഷണികളാണ് ദിവസവും ലഭിക്കുന്നത്. ബെൽജിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന റൗബായ്ക്സ് എന്ന ചെറുപട്ടണത്തിലെ ഇസ്ലാമിക മതമൗലിക വാദികളുടെ സ്വാധീനം വിളിച്ചോതുന്ന ഈ ഡോക്യൂമെന്ററി ജനുവരി 23 ന് ആയിരുന്നു ഫ്രാൻസിൽ സംപ്രേഷണം ചെയ്തത്.

സ്ത്രീകൾ, പുരുഷന്മാരിൽ നിന്നും അകന്നിരുന്ന് ഭക്ഷണം കഴിക്കുവാനായി പ്രത്യേക മുറികൾ സജ്ജീകരിച്ച ഒരു റെസ്റ്റോറന്റെ ഈ ഡോക്യൂമെന്ററിയിൽ മ്യൊനിയർ കാണിച്ചിരുന്നു. അതുപോലെ തലകളില്ലാത്ത പാവകൾ വിൽക്കുന്ന ഒരു കളിപ്പാട്ട കടയും ഇതിൽ ചിത്രീകരിച്ചിരുന്നു. മുഖം കാണിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നതിനാലാണത്രെ പാവകളുടെ തലയറത്തു മാറ്റിയത്. അതിലേറെ ഭീകരമായ ഒരു വസ്തുത, പൊതു ഖജനാവിലെ പണം കൊണ്ട് നടത്തുന്ന, ദരിദ്രരായ കുട്ടികൾക്കായുള്ള വിദ്യാലയത്തിന്റെ കഥയാണ്.

ഏകദേശം 72,000 അമേരിക്കൻ ഡോളറാണ് ഈ സ്‌കൂളിന് സർക്കാർ ധനസഹായമായി നൽകുന്നത്. എന്നാൽ ഇവിടെ പഠിപ്പിക്കുന്നത് ഇസ്ലാമിക ആശയങ്ങളാണ്. റൗബെയ്ക്സിലെ തന്നെ ഒരു അഭിഭാഷകൻ കൂടിയായ അമീനെ എല്ഭായ് എന്ന 26 കാരനാണ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമ പ്രവർത്തകയുമായി പങ്കുവച്ചത്. പട്ടണത്തിൽ ഇസ്ലാമിക മതമൗലിക വാദികൾ പിടിമുറുക്കുന്നതിനെതിരെ അയാൾ അതിരൂഷമായി ഈ ഡോക്യൂമെന്ററിയിൽ വിമർശിക്കുന്നുണ്ട്. ഈ വിവരങ്ങളെല്ലാം മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയ ഈ അഭിഭാഷകനെ ഇപ്പോൾ മതവിദ്വേഷിയായി ചിത്രീകരിച്ച് വധ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇയാളിപ്പോൾ പൊലീസ് സംരക്ഷണയിലാണ്.

ജനാധിപത്യ മതേതര ചിന്തകളിൽ കെട്ടിയൂയർത്തിയ ഫ്രൻസിലെ ഭരണസംവിധാനത്തെഒരുകൂട്ടം മതമൗലിക വാദികൾ വെല്ലുവിളിക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയരുന്നുണ്ട്. മിതവാദിയായ ഇമ്മാനുവൽ മാക്രോൺ തീവ്രവാദികൾക്കെതിരെ മൃദു സമീപനം കൈക്കൊള്ളുന്നു എന്ന ആരോപണവും ശക്തമാണ്. വരുന്ന ഏപ്രിലിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇരിക്കുന്ന മാക്രോണീന് ഇത് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്.

ഇസ്ലാമിനെ തിരെ അധിക്ഷേപം ചൊരിഞ്ഞതിന്റെ പേരിൽ രണ്ടു തവണ നിയമനടപടികൾ അഭിമുഖീകരിക്കെണ്ടി വന്ന തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ എറിക് സെമ്മറാണ് തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പ്രധാന എതിരാളി. ഈ ഡോക്യൂമെന്ററി പുറത്തെത്തിയതോടെ മാധ്യമ പ്രവർത്തകയ്ക്ക് പൂർണ്ണ പിന്തുണയുമായി എറിക് രംഗത്തെത്തി. അവരുടെ ജീവൻ അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആധുനിക ഫ്രാൻസിനെ വളർത്തിയെടുക്കാൻ ജീവൻ വെടിഞ്ഞ ആയിരക്കണക്കിന് ആളുകൾ ഈ പത്രപ്രവർത്തകയോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉന്നത മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്ന രാജ്യത്തെ ഇസ്ലാമവത്ക്കരിക്കാനുള്ള ശ്രമം തുറന്നു കാട്ടിയ അവർ നന്ദി അർഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് തെരെഞ്ഞെടുപ്പിലെ മറ്റൊരു സ്ഥാനാർത്ഥിയായ വലേറി പിയേഴ്സും ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഈ വിവരങ്ങൾ എല്ലാം മാധ്യമ പ്രവർത്തകയുമായി പങ്കുവച്ച ഇസ്ലാമത വിശ്വാസികൂടിയായ അഭിഭാഷകൻ അമിൻ എല്ഭായിയുടെ ഫോൺ നമ്പർ ഇപ്പോൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുകയാണ്. മാത്രമല്ല, നിരവധി വധഭീഷണികളാണ് ഈ അഭിഭാഷകൻ ഇപ്പോൾ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിൽ കൂടി മാത്രമല്ല, ഫോണിലൂടെയും ടെക്സ്റ്റ് മെസേജായും വധഭീഷണി ലഭിക്കുന്നുണ്ട്. കാഫിർ എന്ന് വിളിച്ചാണ് പലരും വധ ഭീഷണി മുഴക്കുന്നത്.

ഒരു ചാരിറ്റി സംഘടനയുടെ മൂന്ന് അംഗങ്ങൾക്കെതിരെ പ്രോസിക്യുഷൻ കേസെടുക്കുകയും ചെയ്തിട്ടുണ്ട് 64,640 യൂറോയുടെ സാമ്പത്തിക സഹായം കൈപ്പറ്റിയ ഇവർ മതപ്രചരണത്തിനായി ആ തുക ചെലവഴിച്ചു എന്നതാണ് കേസ്. ഫ്രാൻസിലെ നിയമങ്ങൾ പ്രകാരം പൊതുപ്പണം മതപ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല.