ന്യുയോർക്ക് : മിഡ്ടൗൺ ലക്ഷ്വറി അപ്പാർട്ട്മെന്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്ലി ക്രിസ്റ്റാണെന്ന് (30) ലൊ എൻഫോഴ്സ്മെന്റ് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു.

60 നിലകളിലുള്ള അപ്പാർട്ട്മെന്റിൽ 9-ാം നിലയിലായിരുന്നു ചെസ്ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29-ാം നിലയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് നിലത്തു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചാടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇൻസ്റ്റാഗ്രാമിൽ മരണത്തിന്റെ സൂചന നൽകുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങൾക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവർ ട്വിറ്ററിൽ ഇട്ടിരുന്നത്

1991 ഏപ്രിൽ 28ന് മിഷിഗൺ ജാക്സണിലായിരുന്നു ഇവരുടെ ജനനം. ഇവരുടെ എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നൽകണമെന്ന കുറിപ്പും ഇവർ എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല. 2002 ൽ നോർത്ത് കാരലൈന സൗന്ദര്യ റാണിയായി ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ൽ മിസ് യൂണിവേഴ്സിൽ 10-ാം സ്ഥാനവും ലഭിച്ചിരുന്നു. ഇവർ സുന്ദരി മാത്രമായിരുന്നില്ലെന്നും മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നു

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കാരലൈനായിൽ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജെഡിയും, എംബിഎയും നേടിയ സമർഥയായ ഒരു വക്കീൽ കൂടിയായിരുന്നു . പിതാവ് പോളിഷ് അമേരിക്കനും , 'അമ്മ ആഫ്രിക്കൻ അമേരിക്കനും ആയിരുന്നു