- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം കിച്ചൻ മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യ' യ്ക്ക് തുടക്കം കുറിച്ച് മോജ്
കൊച്ചി : ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലുടനീളം തങ്ങളുടെ ആദ്യ പാചക മത്സരമായ കിച്ചൻ മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യയിലെ നമ്പർ വൺ ഷോർട്ട് വീഡിയോ ആപ്പായ മോജ് . ഈ അതുല്യ ഡിജിറ്റൽ ഹണ്ടിലൂടെ മോജ് ഉപയോക്താക്കൾക്ക് സ്വന്തം സംസ്ഥാനത്തിന്റെ പരമ്പരാഗത രുചിഭേദങ്ങൾ അവതരിപ്പിക്കാനും ആ സംസ്ഥാനത്തിന്റെ 'കിച്ചൻ മിനിസ്റ്റർ ' പദവി നേടാനുമുള്ള അവസരമാണ് ലഭിക്കുന്നത് . ജനുവരി 25 ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ മത്സരാർത്ഥികൾക്ക് മോജിൽ മാത്രമല്ല, പ്രശസ്ത പാചകവിദഗ്ധരായ സഞ്ജീവ് കപൂർ അജയ് ചോപ്ര എന്നിവരടങ്ങുന്ന പാനലിനു മുന്നിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരം ലഭിക്കും .
ഓരോ മത്സരാർത്ഥിയും അവരുടെ സംസ്ഥാനത്തിന്റെ പാചക സംസ്‌കാരത്തിന്റെ തനിമയെ പ്രതിനിധീകരിക്കുന്ന ഒരു പരമ്പരാഗത വിഭവം തയ്യാറാക്കേണ്ടതുണ്ട്. ഒരു മാസത്തെ മത്സരത്തിലൂടെ, ഷെഫ് അജയ് ചോപ്ര, പരമ്പരാഗത പാചകക്കുറിപ്പുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള നുറുങ്ങു വിദ്യകൾ വീഡിയോയിലൂടെ പങ്കുവെച്ച് മത്സരാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ഓരോ സംസ്ഥാനത്തു നിന്നും 'കിച്ചൻ മിനിസ്റ്റർ ' പദവിക്കർഹരായവരെ മാർച്ച് മാസത്തിൽ പ്രഖ്യാപിക്കും. വിജയികൾക്ക് 25,000 രൂപ വീതം വിലമതിക്കുന്ന ആമസോൺ/ഫ്‌ളിപ്കാർട്ട് വൗച്ചറുകൾ ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ നിന്നും പ്രതിവാരം സ്വാഗ് കിച്ചൻ മിനിസ്റ്റർ, ഫാഷനബിൾ കിച്ചൻ മിനിസ്റ്റർ, ചോപ്പിങ് കിച്ചൻ മിനിസ്റ്റർ, ഹ്യൂമറസ് കിച്ചൻ മിനിസ്റ്റർ, പ്രസന്റബിൾ കിച്ചൻ മിനിസ്റ്റർ, ക്യൂട്ട്‌നെസ് കിച്ചൻ മിനിസ്റ്റർ എന്നീ ടൈറ്റിലുകളിലും വിജയികളെ പ്രഖ്യാപിക്കും. ഓരോ സംസ്ഥാനത്തെയും ഭക്ഷണപ്രിയർക്ക് പ്രചോദനമേകി മത്സരത്തിനു കൂടുതൽ പ്രോത്സാഹനമേകാൻ ജനപ്രിയരായ വീഡിയോ ക്രിയേറ്റേഴ്‌സിനെയും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.