- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വയസ്സിൽ താഴെയുള്ള നിങ്ങളുടെ ആൺ കുട്ടികൾ ദിവസവും രണ്ട് മണിക്കൂർ ടിവി കാണുന്നവരാണോ? ഇവരിൽ ഓട്ടിസം ബാധിക്കാൻ 3.5 ഇരട്ടി സാധ്യത
മൂന്ന് വയസ്സിൽ താഴെയുള്ള നിങ്ങളുടെ ആൺ കുട്ടികൾ ദിവസവും രണ്ട് മണിക്കൂർ ടിവി കാണുന്നവരാണോ? ഇവരിൽ ഓട്ടിസം ബാധിക്കാൻ 3.5 ഇരട്ടി സാധ്യത
ദിവസവും രണ്ട് മണിക്കൂർ ടിവി കാണുന്നവരാണോ നിങ്ങളുടെ മൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ. എങ്കിൽ ഇവർക്ക് ഓട്ടിസം ബാധിക്കാൻ 3.5 ഇടരട്ടി സാധ്യതയെന്ന് പഠനം. മൂന്ന് വയസ്സ് വരെയള്ള 84,000 കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ ഇത്തരത്തിൽ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസവും രണ്ട് മുതൽ നാലു മണിക്കൂർ വരെ ടിവി കാണുന്ന ആൺകുട്ടികൾക്ക് ടിവി കാണാത്ത ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഓട്ടിസം പിടിപെടാനുള്ള സാധ്യത 3.5 ഇരട്ടിയാണ്. അതേസമയം പെൺകുട്ടികളിൽ ഈ റിസ്‌ക് ഇല്ലെന്നും പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് യമാൻഷിയാണ് പഠനം നടത്തിയത്. അതേസമയം ഓട്ടിസത്തിന് കാരണമാകുന്നതെന്തെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായില്ല.
ചിലപ്പോഴൊക്കെ മാതാപിതാക്കളിലുള്ള പ്രശ്‌നങ്ങൾ കുട്ടികൾക്ക് ഓട്ടിസം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രായമായ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്കും അമിതവണ്ണമുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്കുംം ഗർഭകാല സങ്കീർണ്ണതകളുള്ള സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്കും ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഐ കോൺടാക്ട്. പുലർത്തുന്നതിനോ മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിനോ ചെലവിഷയങ്ങളിൽ തീക്ഷ്ണമായ താൽപര്യം കാണിക്കുന്നതിനോ ബുദ്ധിമുട്ടായിരിക്കും.
ടെലിവിഷൻ കാണാത്ത കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മണിക്കൂറോളം ടിവി കാണുന്ന കുട്ടികൾക്ക് പോലും ഓട്ടിസം ബാധിക്കാൻ 38 ശതമാനം സാധ്യതയുണ്ട്. രണ്ട് മണിക്കൂർ വരെ ടിവി കാണുന്ന കുട്ടികളിൽ 2.16 ടൈംസ് ഇരട്ടിയും നാലു മണിക്കൂർ വരെ കാണുന്ന കുട്ടികളിൽ 3.48 ഇരട്ടിയും സാധ്യത കൂടുതലാണ്. എന്നാൽ ഇതേ സാധ്യത ഈ പ്രയത്തിലുള്ള പെൺകുട്ടികളിൽ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.