- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിലുടനീളം ഉള്ള റോഡുകളിലെ ടോൾ ഫീസ് ഇന്ന് മുതൽ ഉയരും; വില വർദ്ധനവ് വാഹനങ്ങൾക്ക് അനുസരിച്ച്; ചെലവ് കൂടുക ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്
ഇന്ന് മുതൽ ഫ്രാൻസിലുടനീളമുള്ള റോഡുകളിലെ ടോൾ ഫീസ് ഉയരും. വാഹനങ്ങളുടെ ഉപയോഗം അനുസരിച്ചായിരിക്കും ഡ്രൈവർമാരെ വില വർദ്ധനവ് ബാധിക്കുക. ഭാരമേറിയ വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് കൂടുതൽ ചെലവ് അനുഭവപ്പെടുക.ഫ്രഞ്ച് മോട്ടോർവേകൾ പൊതുവെ നിയന്ത്രിക്കുന്നത് സർക്കാരുമായി പാട്ടക്കരാർ നടത്തുന്ന സ്വകാര്യ കമ്പനികളാണ്.അറ്റകുറ്റപ്പണി ചെലവുകൾക്കായി ഭാഗികമായി ഉപയോഗിക്കുന്ന ടോൾ-ഫീസ്, പണപ്പെരുപ്പത്തിനനുസരിച്ച് ഓരോ വർഷവും വർദ്ധിക്കാറുണ്ട്.
വാഹനങ്ങളെ പല തരത്തിൽ തരംതിരി്ച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും വില വർദ്ധനവ് നടപ്പിലാക്കുക. അഞ്ച് തരത്തിലായാണ് ഇവ തരംതിരിച്ചിരിക്കുന്നത്. അവ ഇങ്ങനെ:
ക്ലാസ് 1 (ലൈറ്റ് വാഹനങ്ങൾ): ഇവ കാറുകളും മിനിവാനുകളുമാണ്. 2 മീറ്ററിൽ കൂടാത്ത ഉയരവും 3.5 ടണ്ണിൽ താഴെയോ അതിന് തുല്യമോ ആയ മൊത്ത വാഹന ഭാരം (GVW) ഉള്ള ട്രെയിലറുകൾ വലിക്കുന്ന വാഹനങ്ങളും ഈ ക്ലാസിൽ ഉൾപ്പെടുന്നു.
ക്ലാസ് 2: വലിയ യൂട്ടിലിറ്റി വാഹനങ്ങളും ക്യാമ്പിങ് കാറുകളും
ക്ലാസ് 3: ഹെവി ഗുഡ്സ് വാഹനങ്ങൾ, കോച്ചുകൾ, മറ്റ് 2-ആക്സിൽ വാഹനങ്ങൾ, 3 മീറ്ററിൽ കൂടുതൽ ഉയരമുള്ള മോട്ടോർഹോമുകൾ
ക്ലാസ് 4: 3.5 ടണ്ണിൽ കൂടുതൽ GVW ഉള്ള 3 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ
ക്ലാസ് 5: മോട്ടോർബൈക്കുകൾ, സൈഡ്കാറുകൾ, ക്വാഡ് ബൈക്കുകൾ, മുച്ചക്ര മോട്ടോർ വാഹനങ്ങൾ
കൂടാതെ നിങ്ങൾ ഉപയോഗിക്കുന്ന റോഡ് ഏത് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും വിലക്കയറ്റവും. കോഫിറൂട്ട് എന്നറിയപ്പെടുന്ന കമ്പനി നിയന്ത്രിക്കുന്ന റോഡുകളിൽ ക്ലാസ് 1 വാഹനങ്ങൾക്ക് 1.896 ശതമാനം ടോൾ വില വർധിക്കും.ക്ലാസ് 2 വാഹനങ്ങൾക്ക് 1.560 ശതമാനം വർധനയുണ്ടാകും.ക്ലാസ് 3 വാഹനങ്ങൾക്ക് 2.5 ശതമാനം വർധനയുണ്ടാകും.ക്ലാസ് 4 വാഹനങ്ങൾക്ക് 3.159 ശതമാനം വർധനയുണ്ടാകും.ക്ലാസ് 5 വാഹനങ്ങൾക്ക് 0.620 ശതമാനം വർധനയുണ്ടാകും.
ഇതിന് പുറമേ നിങ്ങളിൽ നിന്ന് ഈടാക്കുന്ന യഥാർത്ഥ തുക, റോഡിലൂടെ എത്ര ദൂരം ഓടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
എഎസ്എഫ് നിയന്ത്രിക്കുന്ന റോഡുകളിൽ എല്ലാ ക്ലാസ് വാഹനങ്ങൾക്കും ടോൾ നിരക്കിൽ 2.191 ശതമാനം വർധനവുണ്ടാകും.