ടുത്താഴ്‌ച്ച മുതൽ രാജ്യത്തെ നഴ്‌സിങ് ഹോം സന്ദർശനങ്ങൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ വരുകയാണ്.നഴ്സിങ് ഹോമുകളിൽ കഴിയുന്നവരുടെ സുരക്ഷയെ കരുതി ഏർപ്പെടുത്തിയിരുന്ന കർശന നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടുമുതൽ പുതിയ നിർദ്ദേശങ്ങൾ നിലവിൽ വരും

പുതിയ നിർദ്ദശം അനുസരിച്ച് നഴ്സിങ് ഹോമുകളിൽ കഴിയുന്നവർക്ക് ഒരു ദിവസം രണ്ട് സന്ദർശകരെ അനുവദിക്കും. ഈ സന്ദർശകരെ കൂടാതെ ഒരു സഹായിയേയും താമസക്കാർക്ക് നിർദ്ദേശിക്കാം. ഈ സഹായിക്ക് നഴ്സിങ് ഹോമിൽ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ടയാളെ സന്ദർശിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല.

എന്നാൽ നഴ്സിങ് ഹോമിലെ ജീവനക്കാർ എടുക്കുന്ന പിസിആർ ടെസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും ഈ സഹായിയും എടുക്കേണ്ടതാണ്. എച്ച്എസ്ഇയുടെ നിർദ്ദേശങ്ങൾക്ക് പുറമേ ഓരോ നഴ്സിങ് ഹോമുകളും പുറത്തിറക്കിയിരിക്കുന്ന തങ്ങളുടേതായ മാർഗ്ഗനിർദ്ദേശങ്ങളും സന്ദർശകർ പാലിക്കേണ്ടതാണ്.