കാബിനറ്റ് മന്ത്രിമാർ ഇന്ന് യോഗം ചേരുമ്പോൾ അതിർത്തികൾ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിയിലാണ് ജനസമൂഹം.കഴിഞ്ഞ വർഷം അവസാനംു ഘട്ടം ഘട്ടമായുള്ള ടൈംലൈൻ രൂപപ്പെടുത്തി അതിർത്തികൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഒമിക്റോൺ വേരിയന്റ് ഉയർത്തുന്ന അപകടസാധ്യതകൾ കാരണം പെട്ടെന്ന് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുകയായിരുന്നു.

എന്നാൽ ടൂറിസം ഇൻഡസ്ട്രി Aotearoa (TIA) സർക്കാരിനോട് അതിർത്തികൾ തുറക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ക്വാറന്റെയ്ൻ രഹിത യാത്രകൾ പ്രധാനമാണെന്നാണ് ടിഐഎ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം.ക്വാറന്റൈൻ ആവശ്യകതകൾ ഇല്ലാതെ ന്യൂസിലാന്റിന്റെ അതിർത്തികൾ അന്താരാഷ്ട്ര വരവിനായി വീണ്ടും തുറക്കുന്നതുവരെ ടൂറിസം വ്യവസായത്തിന്റെ വീണ്ടെടുക്കീൻ കഴിയില്ലെന്നും ഇവർ പറയുന്നു.

ഫെബ്രുവരി അവസാനം മുതൽ, ഓസ്ട്രേലിയയിലും ഒരുപക്ഷേ മറ്റ് രാജ്യങ്ങളിലും വാക്സിനേഷൻ എടുത്ത ന്യൂസിലൻഡുകാർക്ക് നിയന്ത്രിത ഐസൊലേഷൻ ഒഴിവാക്കാനും വീട്ടിൽ ഒറ്റപ്പെടാനും അനുവദിക്കുന്ന തരത്തിൽ പദ്ധതി തയ്യാറാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

വാക്സിനേഷൻ എടുക്കാത്തവർക്കും വീട്ടിൽ ഒറ്റപ്പെടാൻ കഴിയാത്ത കോവിഡ്-19 ഉള്ളവർക്കും MIQ-ന്റെ ക്വാറന്റൈൻ സൗകര്യങ്ങൾ ഇപ്പോഴും രാജ്യത്ത് ആവശ്യമാണ്.