ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെന്റർ സഊദി അറേബ്യയിൽ നാൽപതിലധികം കേന്ദ്രങ്ങളിലായി ഏകീകൃത രൂപത്തിൽ ഒരുക്കിയ മനുഷ്യ ജാലികയുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട സംഗമം ശ്രദ്ധേയമായി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് തുടർന്നു വരുന്ന ''മനുഷ്യജാലിക'' ഉദ്‌ഘോഷിക്കുന്ന ''രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ'' എന്ന പ്രമേയത്തിന്റെ പ്രസക്തി
വർത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക ഇന്ത്യൻ സാഹചര്യത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതായി സംഗമം വിലയിരുത്തി.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന ജാലിക ഐക്യദാർഢ്യ സംഗമം എസ് ഐ സി മക്ക പ്രോവിൻസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ ഉദ്ഘാദനം ചെയ്തു.

ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ദീൻ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറൽ സെക്രട്ടറി അബൂബകർ ദാരിമി ആലംപാടി പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹ്‌മദ് പാളയാട്ട് ആശംസ നേർന്നു സംസാരിച്ചു.
എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ദീൻ ഹുദവി മോഡറേറ്റർ ആയിരുന്നു.

എസ് ഐ സി സെൻട്രൽ കമ്മിറ്റി ട്രഷറർ മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ പ്രാർത്ഥന നടത്തി. വർക്കിങ് സെക്രട്ടറി അൻവർ ഫൈസി സ്വാഗതവും വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ചു ജിദ്ദ എസ് ഐ സി സംഘടിപ്പിച്ച 'മനുഷ്യ ജാലിക' സംഗമം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു