- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് എൻ സി പി മഹാത്മ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ശ്രീ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ശ്രീ ടി.പി. പീതാംബരൻ മാസ്റ്റർ Ex MLA ഉദ്ഘാടനം ചെയ്ത്, രാജ്യം ഇപ്പോൾ നേരിടുന്ന വിവിധ വെല്ലുവിളികളെ ക്കുറിച്ചു വിശദീകരിച്ചു .ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി മോഡറേറ്ററായിരുന്നു.
ഒ എൻ സി പി യുടെ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി മതേതരത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓൺലൈൻ മീറ്റിംഗിൽ ഒ എൻ സി പി ഭാരവാഹികളായ ഫൈസൽ എഫ് എം (ബഹ്‌റൈൻ കമ്മിറ്റി പ്രസിഡണ്ട്), മുഹമ്മദ് ഹനീഫ് (സൗദി കമ്മിറ്റി ഇൻ ചാർജ് ), നോയൽ പിന്റോ (കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റി), ഷതാബ് അൻജും ( ബീഹാർ സ്റ്റേറ്റ് കമ്മിറ്റി ) ആർ ടി എ ഗഫൂർ (ഖത്തർ കമ്മിറ്റി ) എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളെ പ്രതിധീകരിച്ച് നോബിൾ ജോസ്, ബിജു സ്റ്റീഫൻ,ശ്രീബിൻ ശ്രീനിവാസൻ, മുജീബ് റഹ്‌മാൻ, ഷാജു നേമ, രമേഷ് തീർത്തങ്കര, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കൂടാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, ചടങ്ങിൽ പങ്കെടുത്തു. ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു