- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ 2022 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽബോഡി യോഗത്തിൽ വികാരി റവ.ഫാ. ഡേവിഡ് ടി. ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രിഗറി ഡാനിയേലിനെ ട്രസ്റ്റിയായും, ജിബു ജേക്കബിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇടവകയെ വിവിധ യൂണീറ്റുകളായി തിരിച്ച് താഴെപ്പറയുന്നവരെ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
തോമസ് സ്‌കറിയ (എക്സ് ഒഫീഷ്യോ), ജോർജ് വർഗീസ്, മെൽവിൻ ഏബ്രഹാം, നിതീഷ് കുര്യൻ, ആൽബിൻ ഏബ്രഹാം, ഷെറി മാത്യൂസ്, ഷാന്റി മാത്യു, ഫിലിപ്പ് കുന്നേൽ, ജോർജ് പൂഴിക്കുന്നേൽ, ആൻ ജേക്കബ്, ഏലിയാമ്മ പുന്നൂസ്, സന്തോഷ് മാമ്മൂട്ടിൽ (ഇന്റേണൽ ഓഡിറ്റർ).
കഴിഞ്ഞ രണ്ടു വർഷമായി ഇടവകയിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ച ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി തുടങ്ങിയവരെ വികാരി പ്രശംസിച്ചു.
ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം തിരുമേനിയുടെ അംഗീകാരത്തോടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. പ്രാർത്ഥനയോടെ യോഗം സമാപിച്ചു.
കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.