- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഐ സുരക്ഷാ ബോധവത്ക്കരണ പരിപാടികളുമായി എൻപിസിഐ
കൊച്ചി : നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) യുപിഐ ഡിജിറ്റൽ പണമടവ് സംവിധാനവും ചേർന്ന് ഉപയോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.എൻപിസിഐയും പ്രമുഖ ബാങ്കുകളും ഫിൻടെക്കുകളും അടങ്ങുന്ന ശൃംഖല ഫെബ്രുവരി 1- മുതൽ 7 വരെ യുപിഐ സുരക്ഷാബോധവൽക്കരണ വാരമായും ഫെബ്രുവരി മാസം യുപിഐ സുരക്ഷാ, ബോധവത്ക്കരണ മാസമായും ആചരിക്കും.
യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികൾ ആളുകളെ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിനുള്ള ഭയം മറികടക്കാൻ സഹായിക്കുകയും സുരക്ഷിതമായി യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ പരിപാടിയിലൂടെ എല്ലാ ഉപയോക്താക്കളെയും യുപിഐ പണമിടപാടുകളെക്കുറിച്ച് ബോധവത്ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എല്ലാ ഉപയോക്താക്കളും യുപിഐ സുരക്ഷാ കവചം എന്ന ആശയം പിന്തുടരണമെന്നും എൻപിസിഐ വാർത്താക്കുറുപിൽ പറഞ്ഞു.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ യുപിഐ പ്ലാറ്റ്ഫോമിൽ 30 കോടി പുതിയ ഉപയോക്താക്കളെയും പ്രതിദിനം 100 കോടി ഇടപാടുകളും പ്രതീക്ഷിക്കുവെന്നും സൈബർ തട്ടിപ്പുകൾക്കെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ പ്രതിരോധം ജാഗ്രതയും ഡിജിറ്റൽ സാക്ഷരതയുമാണെന്നും എൻപിസിഐ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.