- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺജീത് വധക്കേസ്; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ; ഇനി മൂന്ന് പേർ പിടിയിലാകാനുണ്ടെന്ന് അന്വേഷണം സംഘം
ആലപ്പുഴ: ബിജെപി നേതാവ് രൺജീത് വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതക സംഘത്തിൽ ഉൾപ്പെട്ട എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായത്. കൃത്യത്തിൽ പങ്കാളികളായ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേർ അറസ്റ്റിലാകാൻ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 23 പേർ പിടിയിലായി.
ഡിസംബർ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗര ഭാഗമായ വെള്ളകിണറിൽ വച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസൻ.
എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികൾക്കായി തിരച്ചിൽ നടത്തിയിരുന്നു. അതേസമയം എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഏതാണ്ട് എല്ലാ പ്രതികളും പിടിയിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ