- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോസ്റ്റ് ഓഫീസുകൾ കോർ ബാങ്കിങ് സംവിധാനത്തിലേക്ക്; അക്കൗണ്ട് ഉടമകൾക്ക് ഇനി ഡെബിറ്റ് കാർഡും നെറ്റ് ബാങ്കിങും ഉപയോഗിക്കാം; മാറ്റത്തിലേക്ക് വഴി തെളിച്ച് കേന്ദ്ര ബജറ്റ്
ന്യൂഡൽഹി: പോസ്റ്റ് ഓഫീസുകൾ ഇനി കോർ ബാങ്കിങ് സംവിധാനത്തിൽ ഉൾപ്പെടുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്കും ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് വഴിയൊരുക്കും. 2022ൽ 1.5 ലക്ഷം പോസ്റ്റോഫീസുകൾ 100 ശതമാനവും കോർ ബാങ്കിങ് സംവിധാനത്തിൽ വരും.
ഇതോടെ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എടിഎമ്മുകൾ തുടങ്ങിയ ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാനാവും. ഓൺലൈനായി ബാങ്കിങ് ഇടപാട് നടത്താനും ഇതിലൂടെ അക്കൗണ്ട് ഉടമകൾക്ക് സാധിക്കും. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും ഇടയിൽ ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പുതിയ മാറ്റം സഹായകരമാകും. ഗ്രാമീണ മേഖലയിലെ കർഷകർക്കും മുതിർന്ന പൗരന്മാർക്കുമാകും ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുകയെന്നാണ് ബജറ്റ് വിലയിരുത്തുന്നത്.
ഡിജിറ്റൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട്, ഫിൻ ടെക് സംവിധാനങ്ങൾ തുടങ്ങിയവ രാജ്യത്ത് അതിവേഗം വളർന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഡിജിറ്റൽ ബാങ്കിങിന്റെ പ്രയോജനങ്ങൾ ഉപഭോക്തൃ സൗഹൃദ രീതിയിൽ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ഈ മേഖലകളെ ഈ ബജറ്റിലും പ്രോത്സാഹിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി, 75 ജില്ലകളിലായി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) സ്ഥാപിക്കുമെന്ന് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.
മുൻ ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ പണമിടപാട് സംവിധാനത്തിനുള്ള സാമ്പത്തിക പിന്തുണ 2022-23 ലും തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകി. ഇത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നാണ് ബജറ്റിൽ വിലയിരുത്തുന്നത്. സാമ്പത്തികവും ഉപഭോക്തൃ സൗഹൃദവുമായ പണമിടപാട് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.




