- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അജിത്തിന്റെ പഠനം പാതിവഴിയിൽ മുടങ്ങില്ല; ഇനി മുച്ചക്ര സ്‌കൂട്ടറിൽ കോളേജിലേക്ക്; ഏഴാം ക്ലാസ് വരെ സ്‌കൂളിൽ നടന്നുപോയി പഠിച്ചിരുന്ന അജിത്തിന് പ്രതിസന്ധിയായത് എല്ലുകൾക്ക് ബലക്ഷയമുണ്ടാകുന്ന രോഗം
മലപ്പുറം: മലപ്പുറം ചുങ്കത്തറ മാർത്തോമ്മാ കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥി അജിത്തിന്റെ പഠനം ഇനി പാതി വഴി മുടങ്ങില്ല. ശാരീരിക വൈകല്യം കാരണം യാത്രചെയ്യാൻ കഴിയാതെ പഠനം പാതിവഴി നിലക്കുന്ന അജിത്തിന്റെ ദുരിതമറിഞ്ഞ് നിലമ്പൂർ സഹകരണ അർബൻ ബാങ്ക് മുച്ചക്ര സ്‌കൂട്ടർ നൽകി.
മരുത മുണ്ടപ്പൊട്ടിയിലെ പരേതനായ മുള്ളത്ത് ശിവദാസന്റെയും ലളിതയുടെയും മകനായ അജിത്ത് (20) ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ ബി.കെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴാം ക്ലാസ് വരെ സ്‌കൂളിൽ നടന്നുപോയി പഠിച്ചിരുന്ന അജിത്തിന് എല്ലുകൾക്ക് ബലക്ഷയമുണ്ടാകുന്ന രോഗമാണ് പ്രതിസന്ധിയായത്. ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയാണ്.
വല്ലപ്പോഴും കൂട്ടുകാർ ബൈക്കിലിരുത്തിയാണ് കോളേജിൽ കൊണ്ടാക്കിയിരുന്നത്. മുച്ചക്ര സ്‌കൂട്ടറില്ലെങ്കിൽ കോളേജ് പഠനം പാതിവഴി നിലക്കുമെന്ന വേദനയിലായിരുന്നു അജിത്ത്. അജിത്തിന്റെ ദുരിതമറിഞ്ഞ് നിലമ്പൂർ സഹകരണ അർബൻബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സഹായഹസ്തവുമായി എത്തുകയായിരുന്നു.
അജിത്തിന്റെ കൂട്ടുകാരും നാട്ടുകാരും പങ്കെടുത്ത ലളിതമായ ചടങ്ങിൽവെച്ച് ആര്യാടൻ ഷൗക്കത്ത് മുച്ചക്ര സ്‌കൂട്ടർ അജിത്തിന് കൈമാറി. മാർത്തോമ്മാ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരൻ അജീഷിനൊപ്പം ഇനി മുടങ്ങാതെ സ്‌കൂട്ടറിൽ കോളേജിലെത്താമെന്ന സന്തോഷത്തിലാണ് അജിത്ത്. ചടങ്ങിൽ സി.വി ഏലിയാസ് ആധ്യക്ഷം വഹിച്ചു. അസീസ് പുളിയഞ്ചാലി, ജയ്‌മോൾ, സി.കെ അബ്ദുൽനാസർ, എ.പി അർജുൻ, അജിത്ത് ചെമ്മനം, ഫാറൂഖ് കരുളായി, നിഷാദ് എടക്കര, അഭിനന്ദ്, അസീദ്, ജാസർ കരുളായി, സ്റ്റബിൻ എന്നിവർ സംബന്ധിച്ചു