തൃപ്പൂണിത്തുറ:വിദ്യാർത്ഥികളുടെബസ് ചാർജ് വർദ്ധിപ്പിക്കുവാനും മിനിമം ചാർജ് അഞ്ചിരട്ടിയാക്കിക്കുവാനുമുള്ള സർക്കാർ നീക്കത്തിനെതിരെ ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) ഫെബ്രുവരി 1 കരിദിനമായി ആചരിച്ചു.

പ്രൈവറ്റ് ബസ് മേഖലയെ സംരക്ഷിക്കുവാൻ എന്ന പേരിൽ, കോവിഡ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന ജനങ്ങളുടെയും വിദ്യാർത്ഥികളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടി കടുത്ത അന്യായമാണെന്നും . പ്രസ്തുത നീക്കം പിൻവലിക്കണമെന്നും എ.ഐ.ഡി.എസ്.ഒ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാക്കണമെന്ന നിർദ്ദേശം രാമ ചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധവും വിവേചനപരമായ ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നുംവിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് ഒരു കാരണവശാലും വർധിപ്പിക്കരുതെന്നും വിദ്യാർത്ഥികളുടെ യാത്രാ ചെലവ് സർക്കാർ .ഏറ്റെടുത്ത് സൗജന്യമാക്കണമെന്നും എ.ഐ.ഡി.എസ്.ഒആവശ്യപ്പെട്ടു.പ്രസ്തുതഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ഡി.എസ്.ഒ സംസ്ഥാനതലത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന കരി ദിനത്തിന്റെ ഭാഗമായി ഇന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കോവി ഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

ജില്ലാ തലസമര പരിപാടി എ.ഐ.ഡി.എസ്.ഒ സംസ്ഥാന നേതാവും ഓഫീസ് സെക്രട്ടറിയുമായ നിലീന എം.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഞ്ജലിയെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിള മോഹൻ കുമാർ മറ്റു ഭാരവാഹികളായ അനുപമ കൃഷ്ണൻ കുട്ടി, കൃഷ്ണ.എസ്, അമൽ ഗോവിന്ദ് , വിവേക് അഗസ്റ്റിൽ തുടങ്ങിയവർ നേതൃത്വം നൽകി.