കാൽഗറി : ജോൺ എൻ.കെ.ബേബി ( വിനു) കാൽഗറിയിൽ അന്തരിച്ചു. 54 വയസ്സായിരുന്നു. മാവേലിക്കര കൺകാലിൽ കുടുംബാംഗമാണ്. സിനിജോൺ പരേതന്റെ ഭാര്യയും നിക്കോൾ ജോൺ, നതാനിയ ജോൺ എന്നിവർ മക്കളുമാണ്.

പരേതനായ എൻ.കെ.ബേബിയുടെയും സാലിക്കുട്ടി ബേബിയുടെയും മകനാണ് വിനു . ആനി ( നാഷ് വില്ലെ, യുഎസ്എ) ഏക സഹോദരിയാണ്. കാൽഗറി മാർത്തോമാ പള്ളി ഇടവകാംഗമായ പരേതൻ മുൻ ക്വുലാലംപൂർ മലേഷ്യ മാർത്തോമാ പള്ളി അംഗമായിരുന്നു. പൊതുദർശനം ,ശവസംസ്‌കാരം എന്നീ വിവരങ്ങൾ പിന്നീട്.