- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനലേക്ക് എത്തുന്നവർക്കുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ കാലാവധി കുറച്ചു; യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് നടത്തണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ
ഫെബ്രുവരി 1 മുതൽ, സ്പെയിനിലേക്ക് എത്തുന്ന യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ്് എത്തുന്നതിന് 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തേണ്ടതാണ്. മുമ്പ് 48 മണിക്കൂറായിരുന്നു കാലാവധി. ഇതാണ് 24 മണിക്കൂറാക്കി കുറച്ചത്.സ്പെയിനിലേക്ക് പോകാനായി ആന്റിജൻ ടെസ്റ്റ് വഴി കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകുന്ന ആളുകൾക്ക് പരിശോധന കാലാവധി കുറഞ്ഞ സമയനമാക്കാൻ സ്പാനിഷ് ആരോഗ്യ വിഭാഗം ആണ് തീരുമാനിച്ചത്.
നിലവിൽ EU/EEA രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ ചെയ്യാത്ത യാത്രക്കാരും കൂടാതെ കോവിഡ്-19 വാക്സിൻ ഡോസുകളൊന്നും എടുത്തിട്ടില്ലാത്ത സ്പാനിഷ് നിവാസികളും പൗരന്മാർക്കുമാണ് ബാധകമാകുക.
EU/EEA ഇതര ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നും വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് സ്‌പെയിൻ സന്ദർശിക്കാൻ കഴിയില്ല.ഇതുവരെ, നെഗറ്റീവ് ആന്റിജൻ പരിശോധനകൾ സ്പെയിനിൽ എത്തുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തണമെന്നായിരുന്നു.ഫെബ്രുവരി 1 ചൊവ്വാഴ്ച മുതൽ, ''സ്‌പെയിനിൽ എത്തുന്നതിന് 24 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കോവിഡ് പരിശോധനകൾ മാത്രമേ സാധുതയുള്ളതായി കണക്കാക്കൂ.