- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിൽ കോവിഡ് ബൂസ്റ്റർ ഇടവേള മൂന്ന് മാസമാക്കി; ഫൈസർ വാക്‌സിൻ എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ എടുക്കാം; വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ജനങ്ങൾക്ക് രണ്ടാമത്തെ ഫൈസർ വാക്‌സിൻ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം, കോവിഡ് -19 ബൂസ്റ്റർ സ്വീകരിക്കാൻ കഴിയും.കോവിഡ് -19 വാക്‌സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മാസത്തിൽ നിന്ന് മൂന്നായി കുറയ്ക്കുന്നതായി ഇന്ന് ഉച്ചകഴിഞ്ഞ് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഈ മാറ്റം. ഫൈസർ വാക്സിന് മാത്രം ബാധകമായ ഈ മാറ്റം ഫെബ്രുവരി 4 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
18 വയസ്സിന് മുകളിലുള്ള ഒരു മില്യൺ ന്യൂസിലൻഡുകാർക്ക് കൂടി യോഗ്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.പൂർണമായി വാക്‌സിനേഷൻ എടുത്ത ന്യൂസിലൻഡുകാരിൽ 76 ശതമാനം പേർക്കും വെള്ളിയാഴ്ച മുതൽ ബൂസ്റ്ററിന് അർഹതയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ ഡയറക്ടർ ജനറലിന്റെയും കോവിഡ്-19 വാക്‌സിൻ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പിന്റെയും ഉപദേശത്തെ തുടർന്നാണ് മാറ്റം. രാജ്യത്തെ വ്യാപകമായി ഓമിക്രോൺ പടരുന്നതിന് തടയിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.