- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ അനധികൃത പാർക്കിങുകാർക്കുള്ള പിഴ ഇരട്ടിയായി;ഫുട്പാത്തുകളിലും, സൈക്കിൾ ട്രാക്കുകളിലും കാർ പാർക്ക് ചെയ്താൽ ഇനി 80 യൂറോ
അയർലണ്ടിൽ റോഡിലെ അനധികൃത പാർക്കിങുകാർക്കുള്ള പിഴ ഇരട്ടിയായി. ഫുട്പാത്തുകൾ, സൈക്കിൾ ട്രാക്കുകൾ, ബസ് ലെയിനുകൾ എന്നിവിടങ്ങളിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്താൽ ഇനി 40 യൂറോയ്ക്ക് പകരം 80 യൂറോ പിഴ അടക്കേണ്ടി വരും. ചൊവ്വാഴ്‌ച്ച മുതൽ നിയമം പ്രാബല്യത്തിലായി.
റോഡ് സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് മന്ത്രി റയാൻ പ്രതികരിച്ചു. ഫുട്പാത്തുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർ, വീൽചെയർ ഉപയോഗിക്കുന്നവർ, ബഗ്ഗീസ് പോലുള്ളവയുമായി എത്തുന്നവർ എന്നിവർക്കെല്ലാം ബുദ്ധിമുട്ടാണ്. ഫുട്പാത്തിൽ വാഹനം കിടന്നാൽ റോഡിലേക്കിറങ്ങി നടക്കാൻ ഇവർ നിർബന്ധിതരാകുന്നു.
ബസ് ലെയിൻ, സൈക്കിൾ പാത്ത് എന്നിവിടങ്ങളിലെ പാർക്കിങ് ആക്സിഡന്റുകൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.ഇതിന് പുറമേ ഇ-സ്‌കൂട്ടറുകൾ ഫുട്പാത്തിൽ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് വികലാംഗ ഗ്രൂപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-സ്‌കൂട്ടറുകൾ അടുത്ത് വരുന്നത് കേൾക്കാൻ കാൽനടയഅനുവദിക്കുന്നതിന് 'സാർവത്രിക ശബ്ദ പരിഹാരം' കാണാനും അവർ ആഗ്രഹിക്കുന്നു.ചില പ്രദേശങ്ങളിൽ കുറഞ്ഞ വേഗത 6km/h എന്നതിനൊപ്പം പ്രയോഗിക്കാൻ പരമാവധി 12km/h വേഗതയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.