- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ അനുവദിച്ചുകൊണ്ട് അന്താരാഷ്ട്ര അതിർത്തി ഉടൻ തുറക്കുമോ? ഈസ്റ്ററിന് മുമ്പ് അതിർത്തികൾ തുറക്കുമെന്ന് സൂചന; സമ്മർദ്ദമേറിയതോടെ ശുഭാപ്തി വിശ്വാസം കൈവിടാതെ പ്രധാനമന്ത്രിയും
ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര അതിർത്തി വിദേശ വിനോദ സഞ്ചാരികൾക്കായി എപ്പോൾ വീണ്ടും തുറക്കുമെന്നതിന്റെ ആശങ്ക ഇപ്പോഴും നിലനില്ക്കുകയാണ്.ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഈസ്റ്റർ അവധിയോടെ രാജ്യം അതിർത്തികൾ വീണ്ടും തുറക്കുമെന്ന് കഴിഞ്ഞാഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അതിർത്തികൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം വാചാലാനാവുകയാണ്.
2020 മാർച്ചിൽ അന്താരാഷ്ട്ര യാത്രകൾ വിലക്കി ഓസ്ട്രേലിയ പൂർണ്ണമായും അടച്ചത്.ആശുപത്രി സംവിധാനത്തെ അതിർത്തികൾ തുറക്കുന്നത് മൂലം ബാധിക്കാൻ സാധ്യതയുള്ള അപകടങ്ങൾ അറിഞ്ഞശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നാണ് കഴിഞ്ഞദിവസം സ്‌കോട്ട് മോറിസൺ അറിയിച്ചത്.
നിലവിൽ ന്യൂസിലാൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ, എല്ലാ രാജ്യങ്ങൾക്കും നിയമങ്ങളിൽ ഇളവ് വരുത്താനുള്ള സമർദ്ദം ക്വാണ്ടാസ് മേധാവി അലൻ ജോയ്സിനെപ്പോലുള്ള വ്യവസായ പ്രമുഖരുടെ ഭാഗത്ത് നിന്നും ഉള്ളതോടെ പ്രധാനമന്ത്രിയും സമ്മർദ്ദത്തിലായിരിക്കുകയാണ്.
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ലോകത്തിലെ ഏറ്റവും കർശനമായ ചില നിയമങ്ങൾ ആണ് ഓസ്ട്രേലിയയിൽ നിലവിലുള്ളത്.വിദേശികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുക മാത്രമല്ല, മിക്കവാറും, സ്വന്തം പൗരന്മാരെ രാജ്യം വിടാൻ അനുവദിച്ചിട്ടുമില്ല.കഴിഞ്ഞ ഒക്ടോബറിൽ രാജ്യം വീണ്ടും തുറക്കുകയും പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത ഓസ്‌ട്രേലിയൻ പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തിരുന്നു,(തിരിച്ചുവരുന്നതിനുള്ള നിയമങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണെങ്കിലും). എന്നിരുന്നാലും, വിദേശ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇപ്പോഴും വിലക്കിയിട്ടുണ്ട്.