- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കടകളിൽ പ്രവേശിക്കാൻ ബൂസ്റ്റർ നിർബന്ധം; ഇന്ന് മുതൽ കോഫി ഷോപ്പിലെും ഭക്ഷണശാലകളിലും പ്രവേശനം നിബന്ധനകളോടെ
റിയാദ്: സൗദി അറേബ്യയിൽ വിവിധ കച്ചവട സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കൽ നിർബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ടു മാസവും അതിൽ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സിൽ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റർ ഡോസ് എടുത്ത് തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്സിനെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിൽപ്പെടുന്നവർക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
Next Story