- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളിയായ മുൻ അദ്ധ്യാപിക മരിച്ച നിലയിൽ; ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ഇടുക്കി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്ത്

X
ഖത്വറിൽ മലയാളിയായ മുൻ അദ്ധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർചന രാകേഷ് (40) ആണ് മരിച്ചത്. വുഖൈറിലെ ബർവ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത് .
ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ മുൻ അദ്ധ്യാപികയായിരുന്നു. ഭർത്താവ് രാകേഷ് സി.ബി.ക്യു ബാങ്കിൽ ജീവനക്കാരനാണ്. മക്കൾ: കാർത്തിക്(11), ദേവു (6). ഇരുവരും ലയോള ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ്.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

