ലണ്ടൻ: അതിശക്തമായ കാറ്റിനെതുടർന്ന് ഹീത്രൂ വിമാനത്തിൽ ലാൻഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയർവെയ്സ് വിമാനം. വിമാനത്തിന്റെ ടയറുകൾ നിലംതൊട്ടതിനു പിന്നാലെ കാറ്റിൽ വിമാനം പൂർണമായി ഇളകിയാടുകയായിരുന്നു. വീണ്ടും വിമാനം പറത്തിയാണ് പൈലറ്റ് വലിയ ദുരന്തം ഒഴിവാക്കിയത്.

തിങ്കളാഴ്ച രാവിലെ അബർദീനിൽനിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടർന്ന് ലാൻഡിങ് ഒഴിവാക്കിയത്. വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു. പിൻഭാഗം നിലത്തു തട്ടുന്നതിനു തൊട്ടുമുൻപു പൈലറ്റ് വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വൻദുരന്തം ഒഴിവായി.