- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസ്; പിതാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ
കൊച്ചി: പ്രായപൂർത്തിയാകാത്ത 16കാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ 56 കാരനായ പിതാവിന് ഇരട്ട ജീവപര്യന്തം തടവവും, രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. 2017 ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ പ്രതി പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് നിർബന്ധിച്ച് മദ്യം നൽകി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പെൺകുട്ടിയെ പ്രണയം നടിച്ച് ആലപ്പുഴക്കാരനായ രതീഷ് (28) എന്ന യുവാവ് സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു കൊണ്ടുപോയതിനെ തുടർന്നാണ് സംഭവങ്ങൾ പുറംലോകമറിയുന്നത്. തട്ടിക്കൊണ്ടുപോയ ഇയാളും പെൺകുട്ടിയെ ബലാൽസംഗം ചെയ്തിരുന്നു. പൊലീസ് പിന്നീട് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തുകയും തുടർന്ന് എല്ലാ കാര്യങ്ങളും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു.
പിതാവിനെയും, യുവാവിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിൽ കാമുകനെയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെങ്കിലും വിധി പറയുന്ന ദിവസം ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് (പോക്‌സോ) കോടതി ജഡ്ജി കെ സോമനാണു പ്രതിയെ ശിക്ഷിച്ചത്. പെൺകുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇത്തരത്തിലുള്ള നീചമായ പ്രവർത്തി
ഏർപ്പെട്ടതിനാലാണ് ഇരട്ട ജീവപര്യന്തം നൽകിയതെന്ന് വിധിന്യായത്തിൽ കോടതി പറയുന്നുണ്ട്. ജീവപര്യന്തം എന്നാൽ പ്രതിയുടെ ശിഷ്ടകാലം മുഴുവനും എന്നും വിധിന്യായത്തിൽ എടുത്തു പറയുന്നുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവും കുറ്റം കണ്ടെത്തി. കുന്നത്ത്‌നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ജെ കുര്യാക്കോസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പി.എ ഹാജരായി
മറുനാടന് മലയാളി ലേഖകന്.