- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടി ശീലു എബ്രഹാം; അടുത്ത സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ച് താരം
പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടി ശീലു എബ്രഹാം. നിർമ്മാതാവും അബാം ഫിലിംസിന്റെ ഉടമയുമായ എബ്രഹാം ആണ് ശീലുവിന്റെ ഭർത്താവ്. കുടുംബത്തിനും അടുത്തസുഹൃത്തുക്കൾക്കൊപ്പമുള്ള വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. വിവാഹവേളയിലെ പഴയകാല ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

മക്കളായ ചെൽസിയ, നീൽ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവരും ആഘോഷത്തിൽ ഒത്തുകൂടി. കൊച്ചിയിലെ വീട്ടിലായിരുന്നു ഒത്തുചേരൽ. 2013 ൽ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി, മംഗ്ലീഷ്, ഷീ ടാക്‌സി, കനൽ, സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, മരട് തുടങ്ങിയവയാണ് ശീലുവിന്റെ പ്രധാന സിനിമകൾ.
ജയറാം നായകനായ പട്ടാഭിരാമൻ, ജോജു ജോർജിന്റെ സ്റ്റാർ എന്നീ സിനിമകളിൽ നായികയായും ശീലു അഭിനയിച്ചു. അമിഗോസ്, പൊൻ മാണിക്കവേൽ തുടങ്ങിയവയാണ് ശീലുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.




