- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലെ കോവിഡ് കേസ് കീഴോട്ട് തന്നെ; ഓമിക്രോൺ പിൻവാങ്ങുന്നു; എല്ലാം സാധാരണ നിലയിലേക്കെന്ന് അമേരിക്ക; പുതിയ വകഭേദവും അപകടകാരിയല്ല; ഇനി തരംഗം ഉണ്ടായില്ലെങ്കിൽ എല്ലാം ശരിയാകും
കഴിഞ്ഞ ദിവസം ആശങ്കയുയർത്തിക്കൊണ്ട് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയർന്നെങ്കിലും വീണ്ടും അത് കീഴോട്ട് തന്നെപോവുകയാണ്. ഇന്നലെ 88,085 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം മരണനിരക്കിൽ ഉണ്ടായിരിക്കുന്നത് അഭൂതപൂർവ്വമായ വർദ്ധനവാണ്. 534 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞയഴ്‌ച്ചയിലേതിനേ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.
അതേസമയം, രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മാർച്ച് 24 മുതൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പൂർണ്ണമായും നീക്കിയേക്കും. കോവിഡ് ബാധിച്ചവർ സെൽഫ് ഐസൊലേഷനിൽ പോകണം എന്നുള്ള നിയമം വരെ എടുത്തുകളഞ്ഞേക്കും. അതുപോലെ വ്യാപകമായ കോവിഡ് പരിശോധനയും സർക്കാർ നിർത്തലാക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ, ജൂലായ് വരെ സൗജന്യ ലാറ്ററൽ ഫ്ളോ പരിശോധന തുടരും.
അതുപോലെ പ്രതിദിന രോഗബാധിതരുടെയും കോവിഡ് മരണങ്ങളുടെയും കണക്ക് പുറത്തുവിടുന്നതും നിർത്തണമെന്ന ആവശ്യമുയരുന്നുണ്ട്. ഇതും സർക്കാർ നിർത്തുമെന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രതിദിന കണക്കുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പരമാവധി ഈസ്റ്റർ വരെ നീളുമെന്നാണ് പ്രധാനനമന്ത്രിയൂടെ ഓഫീസി നിന്നും ലഭിക്കുന്ന വിവരം. അതിനപ്പുറം കണക്കുകൾ പ്രസിദ്ധപ്പെടുത്തൽ ഉണ്ടാകില്ല. കോവിഡിനൊപ്പം ജീവിക്കുക എന്ന ബോറിസ് ജോൺസന്റെ നയത്തിന്റെ ഭാഗമാണ് പ്രതിദിന കണക്കുകൾ പ്രസിദ്ധപ്പെടുത്താതിരിക്കുക എന്നത്.
നിരവധി ശസ്ത്രജ്ഞന്മാരും ഈയൊരു ആവശ്യവുമായി മുന്നിലെത്തിയിട്ടുണ്ട്. ഇനിയുള്ള കാലം ഈ പ്രതിദിന കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നത് നിർത്തണം എന്നാണ് അവർ പറയുന്നത്. എന്നാൽ, യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയും അതുപോലെ ആരോഗ്യവകുപ്പും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം ഇപ്പോൾ വ്യാപകമായി പടരുന്ന ഓമിക്രോൺ അത്ര അപകടകാരിയല്ലെന്ന സ്ഥിരീകരണവുമായി പുതിയ കണക്കുകൾ പുറത്തുവന്നു. രോഗം ബാധിക്കുന്നവരും രോഗം ബാധിച്ച് മരിക്കുന്നവരും തമ്മിലുള്ള അനുപാതത്തിൽ ഡെൽറ്റ തരംഗകാലത്തേക്കാൽ 30 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴുള്ളതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, രോഗം ഭേദപ്പെട്ടിട്ട് പിന്നെയും ബാധിച്ചവരുടേ കണക്കുകൾ കൂടി പരിഗണിച്ചപ്പോൾ ഇതിൽ വീണ്ടും ഒരു 10 ശതമാനത്തിന്റെ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഓമിക്രോണിന്റെ പുതിയ ഉപവകഭേദവും അപകടകാരിയല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഓമിക്രോണിന്റെ ഉപവകഭേദമായ ബി എ 2 അതിന്റെ മുൻഗാമിയെപ്പോലെത്തന്നെ വലിയ അപകടകാരിയല്ലെന്ന കാര്യം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തന്റെ മുൻഗാമിയേക്കാൾ ഏറെ വ്യാപന ശേഷി ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസം ഡെന്മാർക്കിലായിരുന്നു ഈ വകഭേദത്തെ കണ്ടെത്തിയത്. ബ്രിട്ടനിലും ഇത് കണ്ടെത്തിയിരുന്നു. ഈ രണ്ട് രാജ്യങ്ങളിലും ഈ വകഭേദം വളരെ വേഗം വ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെങ്കിലും അത്ര വ്യാപകമായി ഇതില്ല.
മറുനാടന് മലയാളി ബ്യൂറോ