- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വെസ്റ്റേൺ ഓസ്ട്രേലിയയിൽ കനത്ത വെള്ളപ്പൊക്കം മൂലം ചരക്ക് ഗതാഗത ശൃംഖല തടസ്സപ്പെട്ടു; സൂപ്പർമാർക്കറ്റുകളായ വൂൾവർത്തിൽ നിന്നും കോൾസിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പരിധി
വെസ്റ്റേൺ ഓസ്ട്രേലിയയിൽ കനത്ത വെള്ളപ്പൊക്കം ചരക്ക് ഗതാഗത ശൃംഖലയിൽ തടസ്സങ്ങളുണ്ടാക്കിയതിനെത്തുടർന്ന് വൂൾവർത്ത്‌സിലും കോൾസിലും നിരവധി പലചരക്ക് സാധനങ്ങൾക്ക് വാങ്ങൽ പരിധി ഏർപ്പെടുത്തി.
മാവ്, പഞ്ചസാര, അരി, പാസ്ത, മുട്ട, പേപ്പർ ടവലുകൾ, ഫ്രോസൺ പഴങ്ങളും പച്ചക്കറികളും, ഫ്രോസൺ ചിപ്സുകൾ എന്നിവയ്ക്ക്'മുൻകരുതൽ നടപടി' എന്ന നിലയിൽ രണ്ട് പാക്കറ്റ് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.വൂൾസിൽ ചിക്കൻ ഉദ്പ്പന്നങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
കിഴക്ക്-പടിഞ്ഞാറ് ചരക്ക് റെയിൽ ട്രാക്കിലെ വെള്ളപ്പൊക്കം ഭക്ഷണ, പലചരക്ക് വ്യവസായത്തിലുടനീളം പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് വരുന്ന ഉൽപ്പന്നങ്ങളുടെ അളവിനെ ബാധിച്ചതായി വൂൾവർത്ത്‌സ് അറിയിച്ചു.കഴിഞ്ഞാഴ്‌ച്ച ദക്ഷിണ ഓസ്ട്രേലിയയിൽ ഉണ്ടായ മഴയിൽഅഡ്ലെയ്ഡിനും ടാർകൂളയ്ക്കും ഇടയിലുള്ള ശൃംഖലയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാകുകയും റയിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.അഡ്ലെയ്ഡിൽ നിന്ന് പെർത്തിലും ഡാർവിനിലുമുള്ള ഭൂരിഭാഗം സർവീസുകളും മഴ തകരാറിലാക്കി.
ഓസ്ട്രേലിയൻ റെയിൽ ട്രാക്ക് കോർപ്പറേഷൻ ഒരാഴ്ചയെങ്കിലും ട്രാക്കുകൾ അടച്ചിടുമെന്നാണ് കരുതുന്നത്.