ശൈത്യകാല കൊടുങ്കാറ്റ് ഉൾപ്പെടെ ദശലക്ഷക്കണക്കിന് പേരെ ബാധിക്കാനിടയുള്ള വിപരീത കാലാവസ്ഥ മൂലം വിറങ്ങലിച്ച് നില്ക്കുകയാണ് കാനഡയിലെ ജനസമൂഹം. അഞ്ച് വ്യത്യസ്ത പ്രവിശ്യകളിൽ ഈ ആഴ്ച ഒരു മൾട്ടി-ഡേ ശീതകാല കൊടുങ്കാറ്റ് ഉണ്ടാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. ചില പ്രദേശങ്ങളിൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

തെക്കൻ ഒന്റാറിയോ, തെക്കൻ ക്യൂബെക്ക്, മൂന്ന് മാരിടൈം പ്രവിശ്യകൾ എന്നിവിടങ്ങളിൽ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ ഒന്റാറിയോ അതിർത്തി നഗരങ്ങളായ സാർനിയ, വിൻഡ്സർ എന്നിവിടങ്ങളും അവയുടെ ചുറ്റുമുള്ള പ്രദേശങ്ങളും കാനഡയിൽ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഈ കമ്മ്യൂണിറ്റികളിൽ ബുധനാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച രാത്രി വരെ 20 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും 50 മുതൽ 60 കിലോമീറ്റർ വരെ കാറ്റും ഉണ്ടാകാം.

കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്‌ച്ച പരിമിതമാകുമെന്നുംവാഹനമോടിക്കുമ്പോൾ ലൈറ്റുകൾ ഓണാക്കി സുരക്ഷിതമായ അകലം പാലിക്കുക,' എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു.ടൊറന്റോയിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലും തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലും, ബുധനാഴ്ച രാവിലെ ആദ്യം മഞ്ഞ് കലർന്ന മഴ പെയ്യുമെന്നും ഉച്ചകഴിഞ്ഞ് താപനില 0 C യിൽ താഴെയാകുമ്പോൾ എല്ലാ മഞ്ഞിലേക്കും മാറും.

രണ്ടാഴ്ച മുമ്പ് 55 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായ കനത്ത ശൈത്യകാല കൊടുങ്കാറ്റിൽ നിന്ന് ഈ കമ്മ്യൂണിറ്റികളിൽ പലതും ഇപ്പോഴും കരകയറുകയാണ്. കിച്ചനർ, വാട്ടർലൂ, കേംബ്രിഡ്ജ് എന്നിവയെല്ലാം സ്‌നോ മൂലം പാർക്കിങ് നിരോധനം ബുധനാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വരും.

ഒന്റാരിയോയിലെ പല സ്‌കൂളുകളും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ വാട്ടർലൂ റിജിയണിൽ ബസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.