ടുവിൽ ന്യൂസിലന്റും അതിർത്തി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.ലോകത്തിലെ ഏറ്റവും കഠിനമായ കോവിഡ് നിയന്ത്രണങ്ങളിൽ നടപ്പിലാക്കി വന്ന രാജ്യം് അതിന്റെ അതിർത്തികൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളിലായിരിക്കും അതിർത്തി പൂർണമായും തുറന്ന് കൊടുക്കുക.

അതിൽ ആദ്യ ഘട്ടമായി ഈ മാസം അവസാനത്തോടെ ഫെബ്രുവരി 27 മുതൽ ഓസ്ട്രേലിയയിലെ വാക്സിനേഷൻ എടുത്ത പൗരന്മാർക്ക് സംസ്ഥാന നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകാതെ തന്നെ വീട്ടിലേക്ക് പോകാം.ഒക്ടോബറിൽ എല്ലാ സന്ദർശകർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പടെ ന്യൂസിലാൻഡ് അതിർത്തി എല്ലാ വിസ വിഭാഗങ്ങൾക്കുമായി തുറക്കുകയും എല്ലാ വിസ പ്രോസസ്സിംഗും പുനരാരംഭിക്കും ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി അഖിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 27 രാത്രി 11.59 മുതൽ ഓസ്ട്രേലിയയിൽ നിന്ന് യോഗ്യരായ യാത്രക്കാർക്കും വാക്‌സിനേഷൻ എടുത്ത കിവികൾക്കും MIQ ഇല്ലാതെ സെല്ഫ് ഐസൊലേഷൻ സൗകര്യത്തോടെ ന്യൂസിലാൻഡിലേക്ക് വരാം.

മാർച്ച് 13 രാത്രി 11.59 മുതൽ: ന്യൂസിലൻഡുകാർക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള യോഗ്യരായ യാത്രക്കാർക്കും (കുറഞ്ഞത് 1.5 ഇരട്ടിയെങ്കിലും ശരാശരി വേതനം($86,000-ൽ കൂടുതൽ) ലഭിക്കുന്ന വിദഗ്ധ തൊഴിലാളികൾ, അവധിക്കാല വിസക്കാർ) വേണ്ടി തുറക്കും.അതായത്മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പൂർണ്ണമായി വാക്‌സിനേഷൻ സ്വീകരിച്ച പൗരന്മാർക്ക് മാർച്ച് 13 മുതൽ എത്തിച്ചേരാനാകും.

ഏപ്രിൽ 12 രാത്രി 11.59 മുതൽ: ഇപ്പോഴും വിസ ആവശ്യകതകൾ പാലിക്കുന്ന രാജ്യത്തിന് പുറത്തുള്ള താൽക്കാലിക വിസക്കാർ, 5000 അന്തർദ്ദേശീയ വിദ്യാർത്ഥികൾ എന്നിവർക്ക് പ്രവേശിക്കാം കൂടാതെ സീസൺ തൊഴിലാളികൾക്കും ശരാശരി വേതനത്തിന്റെ 1.5 ഇരട്ടി പരിധി പാലിക്കാൻ സാധിക്കാത്ത നിർണായക തൊഴിലാളികൾക്കും കൂടുതൽ ഇളവുകൾ ലഭ്യമാക്കുവാൻ സർക്കാർ ശ്രമിക്കും.

ജൂലൈ മാസത്തോടെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നത്: ഓസ്ട്രേലിയയിൽ നിന്നുള്ള ആർക്കും ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഒരു പുതിയ അംഗീകൃത തൊഴിൽ ദാതാവിന്റെ കീഴിൽ ജോലി ചെയ്യാൻ വേണ്ട തൊഴിൽ വിസ അനുവദിക്കും. വിസ ഇളവുകളുള്ള രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യാം. ഈ ഘട്ടത്തിൽ ക്രിട്ടിക്കൽ ജോലിക്കാർക്കുള്ള ബോർഡർ ഇളവുകൾ നീക്കം ചെയ്യപ്പെടും.

കോവിഡ് മൂലം ന്യൂസിലൻഡിന്റെ അതിർത്തികൾ രണ്ട് വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്.ആ കാലയളവിൽ, അഞ്ച് ദശലക്ഷം ആളുകളുള്ള രാജ്യത്ത് 53 മരണങ്ങളും ഏകദേശം 17,000 കോവിഡ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട് - ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.