- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വൈകല്യങ്ങളുള്ള യാത്രക്കാർക്ക് പ്രത്യേക സംവിധാനമൊരുക്കി ചാംഗി എയർപോർട്ട്; ലക്ഷ്യമിടുന്നത് ഡിമെൻഷ്യ. ഓട്ടിസം തുടങ്ങിയ രോഗബാധയുള്ളവർക്ക് സുരക്ഷിതമായ യാത്ര
ഓട്ടിസം, ഡൗൺ സിൻഡ്രോം, ഡിമെൻഷ്യ തുടങ്ങിയ വൈകല്യങ്ങളുള്ള വ്യക്തികൾക്ക് ഇപ്പോൾ ചാംഗി എയർപോർട്ടിൽ കൂടിയുള്ള യാത്ര തികച്ചും അനായാസമാകും. കാരണം ഇത്തരം വൈകല്യങ്ങൾ ഉള്ളവർക്ക് മികച്ച പിന്തുണ നൽകി കൊണ്ട് , ഈ യാത്രക്കാർക്ക് കൂടുതൽ സമ്മർദരഹിതവും ഉൾക്കൊള്ളുന്നതുമായ യാത്രാ അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങൾ വിമാനത്തവളത്തിൽ ഒരുക്കുകയാണ്.
എയർപോർട്ട് ഗൈഡ്, പ്രത്യേക തിരിച്ചറിയൽ ലാനിയാർഡുകൾ, ഈ യാത്രക്കാരെ സഹായിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരുടെ ഒരു കൂട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.റെയിൻബോ സെന്റർ ട്രെയിനിങ് ആൻഡ് കൺസൾട്ടൻസി (RCTC) യിൽ നിന്നുള്ള പ്രത്യേക കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വൈകല്യമുള്ള വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വിവിധ പ്രക്രിയകൾ പരിചയപ്പെടുത്താൻ ഉപയോഗിക്കുന്ന സംവിധാനം ഉണ്ടാകും,ചിത്രങ്ങളും ചെറിയ വിവരണങ്ങളും അടങ്ങുന്ന, ചാംഗി എയർപോർട്ട് സോഷ്യൽ സ്റ്റോറി, ചെക്ക്-ഇൻ മുതൽ ബോർഡിങ് വരെയുള്ള മുഴുവൻ എയർപോർട്ട് യാത്രയുടെയും രൂപരേഖ, മനസ്സിലാക്കാൻ എളുപ്പമുള്ള വിധത്തിൽ മുന്നിലെത്തിക്കും. യാത്രക്കാർക്കും പരിചരണം നൽകുന്നവർക്കും അവരുടെ പ്രീ-ഫ്‌ളൈറ്റ് തയ്യാറെടുപ്പിനിടെ സോഷ്യൽ സ്റ്റോറിയിലെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രക്രിയകളിലൂടെ കടന്നുപോകാൻ കഴിയും.
ചാംഗി എയർപോർട്ടിന്റെ വെബ്സൈറ്റിൽ ഇത് ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും അല്ലെങ്കിൽ ഉപയോഗത്തിനായി പ്രിന്റ് ചെയ്യാനും കഴിയും.ചാംഗി കെയർ അംബാസഡർമാർ എന്നറിയപ്പെടുന്ന, 300-ലധികം മുൻനിര ജീവനക്കാർ പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാരെ സഹായിക്കുന്നതിന് പരിശീലനം നേടിയിട്ടുണ്ട്. ഇത്തരം പരിശീലനം ലഭിച്ച കൂടുതൽ ജീവനക്കാരെ ഈ വർഷം നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.