- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതച്ചെലവ് ഉയരുന്നതോടെ അടിയന്തിര നടപടി സ്വീകരിച്ച് അയർലന്റ് സർക്കാർ; ഇലക്ട്രിസിറ്റി ബില്ലിന് 100 യൂറോ ക്രെഡിറ്റ് വർദ്ധിപ്പിച്ചേക്കും; കൂടുതൽ സാമൂഹിക ക്ഷേമ പിന്തുണകൾക്കും സാധ്യത
രാജ്യത്തെ ജീവിതച്ചിലവ കുത്തനെ ഉയർന്നത് മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്. ബില്ലുകളിൽ ഉണ്ടായ വർദ്ധനവ് ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് ഒന്നാകെ താളം തെറ്റിച്ചിരിക്കുകയാണ്. രാജ്യത്തെ ജീവിത ചെലവ് ഉയർന്നത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു.ഉയർന്ന ബില്ലുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സർക്കാർ കൂടുതൽ ആശ്വാസം നൽകുമെന്ന് പ്രതീക്ഷകളാണ് ഇപ്പോൾ ഉയരുന്നത്.
ഊർജ ബില്ലുകൾക്കായി ഇതിനകം വാഗ്ദാനം ചെയ്തിട്ടുള്ള 100 യൂറോ ക്രെഡിറ്റ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സാമൂഹിക്ഷേമ പിന്തുണകൾക്ക്ും സാധ്യതയുണ്ട്.
ഭക്ഷണം, ഇന്ധനം, ഊർജം എന്നിവയുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് എങ്ങനെ കൂടുതൽ സഹായം നൽകാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടന്നുവരുകയാണ്.
വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ സർക്കാർ തുടർനടപടികൾ സ്വീകരിക്കാൻ പോകുകയാണെന്ന് താവോസെച്ച് മൈക്കൽ മാർട്ടിനും ടനൈസ്റ്റെ ലിയോ വരദ്കറും സൂചന നൽകിയിട്ടുണ്ട്. എന്ത് തരത്തിലാണ് സഹായം നടപ്പിലാക്കുകയെന്ന് പൂർണമായും വ്യക്തമാക്കിയിട്ടില്ല. ഗവൺമെന്റ് ഫീസും ചാർജുകളും കുറയ്ക്കുന്നതിനുള്ള സാധ്യതകളും മുന്നിലുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.