യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം ഐസിസി ഹാൾ നടന്നു. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് കെ. ഇ. ലാലു സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇബ്രൂ ഇബ്രാഹിം റിപ്പോർട്ട് അവതരിപ്പിച്ചു. സിറാജുദ്ധീൻ എം, പ്രദീപ് തെക്കനത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തിന് സുജൻ ധർമപാലൻ നന്ദി പറഞ്ഞു.സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: രാഗേഷ് കുമാർ (സെക്രട്ടറി) അജിത് പിള്ള (പ്രസിഡന്റ്), സറിൻ കക്കത്ത് (ട്രഷറർ), മോഹൻ ജോൺ, രജി പുത്തൂർ (ജോയിന്റ് സെക്രട്ടറിമാർ), രഘുനാഥൻ, ജോബിൻ പണിക്കർ (വൈസ് പ്രസിഡന്റുമാർ).

എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ഷാനവാസ് തവയിൽ, കെ. ഇ. ലാലു, ഇബ്രൂ ഇബ്രാഹിം, കെ. വി. മുരളി, ജലാൽ ഹാഷിം കുട്ടി, സൂരജ് ഉപ്പോട്ട്, പ്രദീപ് തെക്കനത്, സിറാജുദ്ധീൻ എം., ബിജോയ്, മജീദ്, മഹേഷ് മോഹൻ, ഷബീർ സനൂപ്, ഷഹീർ ഷാൻ, ജീമോൻ ജേക്കപ്പ്, ബിജു ഇസ്മായിൽ, ലിസാം.

കേന്ദ്ര സംസ്ഥന സർക്കാരുകൾ പ്രവാസി പുനരധിവാസത്തിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കണമെന്നുo കേന്ദ്ര സംസ്ഥന സർക്കാരുകളുടെ പദ്ധതി വിഹിതത്തിൽ 10 ശതമാനം പ്രവാസിക്ഷേമങ്ങൾക് മാറ്റി വെക്കണമെന്ന് സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പ്രവാസ ഷേമ നിധിയിൽ ചേർന്നവർക്കു ഇപ്പോൾ ലഭിക്കുന്ന പെൻഷൻ വളരെ തുച്ഛമാണ് അത് 10000 രൂപയാക്കി ഉയർത്തണമെന്ന സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു അഞ്ചു വർഷത്തിൽ കൂടുതൽ അംശാദായം അടക്കുന്ന പ്രവാസികളുടെ ആനുപാതിക പെൻഷൻ ഓരോ അധിക വർഷത്തിനും പെൻഷൻ തുകയുടെ 5 ശതമാനം തുക കൂടി പെൻഷനിൽ കൂട്ടി നൽകണമെന്നും സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

.