- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വെർജീനിയ കോളേജിൽ രണ്ടു ഓഫീസർമാർ വെടിയേറ്റു മരിച്ചു, പ്രതി അറസ്റ്റിൽ
വെർജിനിയ: വെർജിനിയ ബ്രിഡ്ജ് വാട്ടർ കോളേജിൽ രണ്ട് സേഫ്റ്റി ഓഫീസർമാർ വെടിയേറ്റു മരിച്ചു.ഫെബ്രുവരി 1 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഓഫീസർ ജോൺ പെയ്ന്റർ, ജെ.ജെ.ജെഫ്‌സൺ എന്നിവരാണ് വെടിയേറ്റു മരിച്ചതെന്ന് വെർജീനിയ സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പേർ വെളിപ്പെടുത്താത്ത ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ക്യാമ്പസിൽ നിരവധി വെടിയൊച്ച കേട്ടതായി അലക്‌സ് ഹൾമാൻ പറഞ്ഞു. ഓഫീസർമാർക്ക് വെടിയേൽക്കുന്നതിന് മുമ്പാണ് ശബ്ദം കേട്ടതെന്നും അലക്‌സ് കൂട്ടിചേർത്തു.വെടിവെപ്പു ഉണ്ടായ ഉടനെ കോളേജിലെ മറ്റു വിദ്യാർത്ഥികളെ ഷെൽട്ടറിലേക്ക് മാറ്റുകയും, കോളേജ് ലോക്ക്ഡൗൺ ചെയ്യുകയും ചെയ്തതായി യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.
ഉച്ചകഴിഞ്ഞു 4 മണിയോടെ പ്രതിയെന്ന് സംശയിക്കുന്ന ഒരു വ്യക്തിയുടെ നോർക്ക് ഏകദേശം പത്തോളം ഓഫീസർമാർ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ പൊലീസു പുറത്തുവിട്ടു.
കൊല്ലപ്പെട്ട ഇരുവരും അടുത്ത സ്‌നേഹിതരായിരുന്നുവെന്ന് ബ്രിഡ്ജ് വാട്ടർ കോളേജ് പ്രസിഡന്റ് ഡേവിഡ് ബുഷ്മാൻ പറഞ്ഞു. വെർജീനിയ ഗവർണ്ണർ ഗ്ലെൻ യങ്ങ്കിൻ സാഹചര്യങ്ങൾ സസൂക്ഷം പരിശോധിച്ചുവരികയാണ്.