- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്രസ്വ സന്ദർശനത്തിന്കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒഴിവാക്കിയ കേരള സർക്കാർ നടപടി സ്വാഗതാർഹം - പ്രവാസി ലീഗൽ സെൽ
കുവൈറ്റ് സിറ്റി:ഹ്രസ്വ സന്ദർശനത്തിന് കേരള ത്തിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒഴിവാക്കിയ കേരള സർക്കാർ നടപടി സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ .വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനക്കെതിരെപ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഫെബ്രുവരി 14 ന് വീണ്ടും പരിഗണിക്കും.
ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്.ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവർക്കെതിരെ യുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണെന്ന് ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന എല്ലാ പ്രവാസികൾക്കുംഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന വ്യവസ്ഥ പിൻവലിക്കുന്നതു വരെ, നിയമ നടപടികൾ തുടരുമെന്ന്പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story