കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻസ്ഥാപിതമായിട്ടു 69 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽകടന്നു കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെകൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻകോൺഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവമലയാളികൾക്കു വിസ്മരിക്കാവതല്ല.മാർത്തോമ്മ, സി.എസ്‌ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽനിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനംചെയ്യുന്നു.

നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK) യുടെ ഭരണ ചുമതലനിർവ്വഹിക്കുന്നത് KTMCC യാണ്. എൻ. ഇ. സി.കെ സെക്രട്ടറിയായും
അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻകെ.റ്റി.എം സി സി യിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം സജു വി.തോമസും അജേഷ് മാത്യുവും കോമൺ കൗൺസിലിൽ പ്രവർത്തിക്കുന്നുKTMCC യുടെ വാർഷിക ജനറൽ ബോഡി ജനുവരി 26 നു
നടത്തപ്പെടുകയും റെജി റ്റി. സക്കറിയാ (പ്രസിഡന്റ) സജു വി. തോമസ്സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ) വിനോദ് കുര്യൻ (വൈസ്പ്രസിഡന്റ) റെജു ദാനിയേൽ (ജോ. സെക്രട്ടറി) അജു ഏബ്രഹാം (ജോ.ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി.,
കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോതോമസ്,വർഗീസ് എം. വി. (കമ്മിറ്റി അംഗങ്ങൾ)എന്നിവരെഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.

എബി മാത്യു, ബ്രയാന്മാത്യു തോമസ്, വര്ഗീസ് ജോൺ എന്നിവരാണ് ഓഡിറ്റേർസ് .
അഡ്വ. പി ജോൺ തോമസിന്റെ നേതൃത്വത്തിൽ ഷിബു വി സാം, ബിജുഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , സിജുമോൻ എബ്രഹാം എന്നിവർതെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.