- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരിച്ചെടുക്കലോ എക്‌സ്‌ചേഞ്ചോ ഇല്ല; നല്ല ഭക്ഷണവും വെള്ളവും നൽകിയാൽ വിശ്വസ്തൻ'; ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഭാര്യ; വിവരം അറിഞ്ഞ ഭർത്താവ് ചെയ്തത്!
വെല്ലിങ്ടൺ: എന്തെങ്കിലും ഒരു സാധനം ഓൺലൈൻ ഷോപ്പിങ്ങിലൂടെ വാങ്ങാനായി വിവിധ സൈറ്റുകളിൽ കയറിയാൽ അനേകായിരം ഓപ്ഷനുകളാണ് ഉള്ളത്. പുതിയതും പഴയതുമായ എന്തുവസ്തുക്കളും വാങ്ങാനും വിൽക്കുവാനും സാധ്യവുമാണ് ഇപ്പോൾ. എന്നാൽ സ്വന്തം ഭർത്താവിനെ തന്നെ ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചാണ് ഐറിഷ് യുവതി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഭർത്താവ് മക്കളുമായി മീൻപിടിക്കാൻ പോയ സമയത്താണ് യുവതി ഭർത്താവിന്റെ പേര് സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ന്യൂസിലാന്റിലാണ് സംഭവം.
ഈബേ സ്‌റ്റൈൽ സൈറ്റിൽ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭർത്താവിന്റെ വിശദാംശങ്ങൾ നൽകിയത്. ലിൻഡ മക് അലിസ്റ്റർ എന്ന സ്ത്രീയാണ് ഇത് ചെയ്തത്. ജോൺ. 6.1 അടി നീളം. 37 വയസ്സ്. മീൻപിടുത്തവും ഷൂട്ടിങ്ങും ഏറെ സ്‌നേഹിക്കുന്നു. കന്നുകാലി കർഷകനാണ്. ഭക്ഷണവും വെള്ളവും നൽകിയാൻ വിശ്വസ്തനായി പെരുമാറും. അമിതമായി വെള്ളം കുടിച്ചാൽ ചില പ്രശ്‌നങ്ങളുണ്ടാകും. അഭ്യർത്ഥനകൾ വരുന്നത് അനുസരിച്ച് വിഡിയോകൾ ലഭ്യമാക്കാം.
വീട്ടുകാര്യങ്ങളിൽ കുറച്ച് പരിശീലനം ആവശ്യമുണ്ട്. ഇപ്പോൾ എനിക്ക് അതിനുള്ള സമയമോ ക്ഷമയോ ഇല്ല. വിൽപ്പന അന്തിമമായിരിക്കും. തിരിച്ചെടുക്കുകയോ എക്‌സ്‌ചേഞ്ചോ ഉണ്ടാകില്ല. ലിൻഡ എഴുതിയിരിക്കുന്നത് ഇതൊക്കെയാണ്. 25 ഡോളറിനാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
2019 ൽ അയർലണ്ടിൽ വച്ച് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. 4 വയസ്സുള്ള കോൾട്ടും 6 വയസ്സുള്ള റൈഡറും. സുഹൃത്തുക്കൾ ലേലത്തെക്കുറിച്ച് അറിയിക്കുന്നത് വരെ ഭാര്യ തന്നെ വിൽപ്പനയ്ക്ക് വെച്ചത് ജോൺ അറിഞ്ഞിരുന്നില്ല. ഇത് അറിഞ്ഞ ഭർത്താവ് ചിരിക്കുകയാണ് ചെയ്തതെന്ന് ലിൻഡ പറയുന്നു. ലേല തുടങ്ങി മണിക്കൂറുകൾക്കകം തന്നെ ലേലത്തുക വർദ്ധിച്ചതായും യുവതി പറഞ്ഞു.




