- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ കണ്ടു പഠിച്ച് എച്ച് ഐ വി എയ്ഡ്സും; നെതർലാൻഡ്സിൽ കണ്ടെത്തിയ എച്ച് ഐ വിയുടെ പുതിയ വകഭേദം ഇരട്ടി വേഗത്തിൽ പടരും; ശരവേഗത്തിൽ വീഴ്ത്തും; എച്ച് ഐ വി ബാധിച്ചാൽ ഉടൻ എയ്ഡ്സായി മാറും; ലോകത്തിന്റെ ഉറക്കം കെടുത്താൻ വീണ്ടും രൂപം മാറി എച്ച് ഐ വി വൈറസ്
പലരൂപങ്ങളിലും ഭാവങ്ങളിലുമെത്തി ലോകമാകമാനം താണ്ഡവമാടി അനുജൻ കൊറോണ മാധ്യമങ്ങളിൽ നിറയുമ്പോൾ ജേഷ്ഠൻ എച്ച് ഐ വിക്ക് വെറുതെയിരിക്കാൻ കഴിയുമോ? ജേഷ്ഠനും ഇറങ്ങിയിരിക്കുകയാണ് മനുഷ്യകുലത്തെ നശിപ്പിക്കാനായി.
നിലവിലെ എച്ച് ഐ വിയേക്കാൾ ഇരട്ടിവേഗത്തിൽ വ്യാപിക്കുന്ന പുതിയൊരു എച്ച് ഐ വി വകഭേദത്തെ കണ്ടെത്തിയിരിക്കുകയാണ് നെതർലാൻഡ്സിൽ. വി ബി വകഭേദം എന്നറിയപ്പെടുന്ന ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വ്യക്തമാകുന്നു.
പുതിയ ഇനം ബാധിച്ചുകഴിഞ്ഞാൽ വളരെ വേഗത്തിൽ തന്നെ അത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകൾ പോലും പ്രതിരോധിക്കാൻ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ല. അതായത്, ഈ പുതിയ വകഭേദം ബാധിച്ച വ്യക്തിക്ക്, പഴയ വകഭേദം ബാധിക്കുന്നതിലും വേഗത്തിൽ എയ്ഡ്സ് എന്ന രോഗാവസ്ഥയിലേക്ക് കടക്കേണ്ടതായി വരും എന്നർത്ഥം.
മാത്രമല്ല, ഈ പുതിയ വകഭേദത്തിന്റെ വൈറൽ ലോഡും പഴയതിനേക്കാൾ കൂടുതലാണ്. 3.5 മുതൽ 5.5 വരെയാണ് വൈറൽ ലോഡ്. അതിനർത്ഥം ഇത് ബാധിച്ച ഒരു വ്യക്തിക്ക് വളരെയെളുപ്പത്തിൽ മറ്റൊരാളിലേക്ക് ഇത് പകർന്ന് നൽകാൻ കഴിയും എന്നാണ്. എന്നാൽ, ചികിത്സയാരംഭിച്ചാൽ, പ്രതിരോധ ശേഷി വർദ്ധിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ മറ്റു വക്ഭേദത്തോട് സമാനമായതാണ് എന്നും ഗവേഷകർ പറയുന്നു. എന്നാൽ, വളരെ നെരത്തേ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും എന്നും അവർ പറയുന്നു.
ബ്രിട്ടനിലെ എല്ലാ മുതിർന്ന പൗരന്മാരോടും വർഷത്തിൽ ഒരിക്കലെങ്കിലും എച്ച് ഐ വി പരിശോധനയും അതുപോലെ മറ്റ് ലൈംഗിക രോഗങ്ങൾക്കുള്ള പരിശോധനയും നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്വവർഗാനുരാഗികളായ പുരുഷന്മാർ മൂന്ന് മാസത്തിൽ ഒരിക്കൽ ഈ പരിശോധന നടത്തണമെന്നും ഈ നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ ഏകദേശം 1 ലക്ഷത്തോളം ബ്രിട്ടീഷുകാരും 10 ലക്ഷത്തോളം അമേരിക്കകാരും എച്ച് ഐ വിയുമായി ജീവിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
ഓക്സഫോർഡ് യൂണിവേഴ്സിറ്റിയിലെ ബിഗ് ഡാറ്റ ഇൻസ്റ്റിറ്റിയുട്ടും ഡച്ച് എച്ച് ഐ വി മോണിട്ടറിങ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. സയൻസ് എന്ന ഒരു ജേർണലിലാണ് ഇതിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്പിലേയും ഉഗാണ്ടയിലേയും പല എയ്ഡ്സ് രോഗികളിൽ നിന്നും സ്വീകരിച്ച സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇവരിൽ 17 പേരിലായിരുന്നു ഈപുതിയ വകഭേദത്തെ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ