- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി ആദിത്യനാഥ് ജനവിധി തേടുന്നത് ഗോരഖ്പുർ അർബൻ മണ്ഡലത്തിൽ, നാമനിർദേശ പത്രിക സമർപ്പിച്ചു
ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് ജനവിധി തേടുന്നത് ഗോരഖ്പുർ അർബൻ മണ്ഡലത്തിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു.
ആദിത്യനാഥും അമിത് ഷായും പങ്കെടുത്ത റാലിക്കു ശേഷമാണ് നാമനിർദേശ പത്രികാസമർപ്പണത്തിന് ഇവർ കളക്ടറേറ്റിലെത്തിയത്. ഇതാദ്യമായാണ് ആദിത്യനാഥ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻപ് ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തെ അഞ്ചുവട്ടം പ്രതിനിധീകരിച്ചിട്ടുണ്ട്.
ഏഴുഘട്ടമായാണ് ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറാം ഘട്ടത്തിലാണ് ഗോരഖ്പുർ ബൂത്തിലേക്കു പോവുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Next Story




