- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുജിസി ചെയർമാനായി ജെഎൻയു വൈസ് ചാൻസലർ എം. ജഗദീഷ് കുമാറിനെ നിയമിച്ചു
ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസലറായ എം ജഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു അഞ്ച് വർഷത്തേക്കാണ് നിയമനം. ഐഐടി മദ്രാസിൽ നിന്നാണ് ജഗദീഷ് കുമാർ എംഎസും പിഎച്ച്ഡി ബിരുദവും നേടിയത്.
മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാർ 2016ലാണ് ജെഎൻയു വൈസ് ചാൻസലറായി ചുമതലയേറ്റത്.
വൈസ് ചാൻസലറായ ശേഷമുള്ള ഇദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യുജിസി ചെയർമാനായിരുന്ന ഡിപി സിങ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ രാജ്യാന്തര ജേണലുകളിൽ എഡിറ്റോറിയൽ ബോർഡിലും ഇദ്ദേഹം അംഗമാണ്.
Next Story




