- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയോട് ഒപ്പം ഹോട്ടലിൽ മുറിയെടുത്തത് ഭാര്യയുടെ ആധാർ ഉപയോഗിച്ച്; പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കേസ്
പുണെ: ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത 41 കാരനായ ബിസിനസുകാരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ഭാര്യയുടെ ആധാർ കാർഡ് കാമുകിയുടെ തിരിച്ചറിയൽ കാർഡായി ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുത്തത്. ഭാര്യയുടെ പരാതിയിൽ 41കാരനും കാമുകിക്കുമെതിരെ ഹിൻജെവാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയാണ് 41കാരൻ. കമ്പനിയിൽ ഡയറക്ടറാണ് ഭാര്യ. ഭർത്താവിന്റെ രീതികളിൽ സംശയം തോന്നിയ ഭാര്യ കാറിൽ ജിപിഎസ് ഘടിപ്പിച്ചു. തുടർന്നാണ് ഭർത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിലേക്ക് ബിസിനസ് ട്രിപ്പിനാണെന്ന് പറഞ്ഞ് ഇയാൾ പുറപ്പെട്ടു. ഭാര്യ ജിപിഎസ് പരിശോധിച്ചപ്പോൾ കാർ പുനെയിലുണ്ടെന്ന് മനസ്സിലായി. തുടർന്ന് ഹോട്ടലുമായി ബന്ധപ്പെട്ടു. ഭാര്യയോടൊപ്പമാണ് ഇയാൾ എത്തിയതെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ മറ്റൊരു യുവതിയുമായാണ് ഭർത്താവ് ഹോട്ടലിൽ എത്തിയതെന്ന് വ്യക്തമായി. തന്റെ ആധാർ കാർഡാണ്് കാമുകിയുടെ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചതെന്നും തെളിഞ്ഞു. വഞ്ചനാക്കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്.




