- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ കോവിഡ് രോഗികൾ കുറയുന്നു; മരണം വർധിക്കുന്നു
ഡാളസ്: ജനുവരിയിൽ ടെക്സസിൽ ആരംഭിച്ച കോവിഡ് 19 തരംഗത്തെ തുടർന്ന് ആശുപത്രികളിലെ ഇന്റർസിറ്റീവ് കെയർ യൂണിറ്റുകൾ പോലും നിറഞ്ഞുകവിഞ്ഞിരുന്നു. അതോടൊപ്പം ഓമിക്രോൺ വേരിയന്റും വ്യാപകമായിരുന്നു.
ഹൂസ്റ്റണിലെ ടെക്‌സസ് ചിൽഡ്രൽസ് ആശുപത്രിയിൽ കഴിഞ്ഞ ആറ് ആഴ്ചകളിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം കോവിഡ് ആരംഭിച്ചു രണ്ടു വർഷത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളേക്കാൾ റിക്കാർഡ് നമ്പറായിരുന്നുവെന്ന് ആശുപത്രി പത്തോളജിസ്റ്റ് ചീഫ് ഡോ.ജെയിംസ് വെർസാൽവോക്ക് പറഞ്ഞു.
പോസിറ്റിവിറ്റ് റേറ്റ് ആദ്യം ഉണ്ടായിരുന്നതിനേക്കാൾ മൂന്നിൽ ഒന്നായി കുറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 10 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.
ശരാശരി ഒരു ദിവസം ഒരാഴ്ച മുമ്പു 28145 കോവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഫെബ്രുവരി മൂന്നിന് 15987 കേസുകളാണ് സ്ഥിരീകരിച്ചത്.
ഒരാഴ്ച മുമ്പു ശരാശരി 45 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഫെബ്രുവരി മൂന്നിന് 323 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണ നിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
ടെക്‌സിലെ 68.8 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്‌സിൻ ലഭിച്ചപ്പോൾ 9.1 മില്യൺ പേർക്ക് വാക്‌സിനേഷൻ ലഭിച്ചിട്ടില്ല.
ടെക്‌സസിൽ കാര്യമായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടാതിരുന്നിട്ടും കോവിഡ് കേസുകൾ കുറയുന്നുവെന്നതാണ് യാഥാർത്ഥ്യം ഒമിക്രോണിനെകുറിച്ചുള്ള ഭയാശങ്കകളും, ഗണ്യമായി കുറഞ്ഞിരിക്കുന്നു. ടെക്‌സസ് ജനജീവിതം സാധാരണ നിലയിലേക്ക് പൂർണ്ണമായും മാറികഴിഞ്ഞുവെന്നു പറയാം.