- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ ചൈൽഡ് നോവലിസ്റ്റായ ഡിയോൺ ജോർജ്ജിന്റെ പുതിയ പുസ്തകം വിപണിയിൽ; ജാക്ക് സ്വാർഡ് ആൻഡ് സെവൻ കീസിന് വായനക്കാരേറുന്നു
വാട്ടർഫോർഡ്: അയർലണ്ടിലെ ചൈൽഡ് നോവലിസ്റ്റായ ഡിയോൺ ജോർജ്ജിന്റെ പുതിയ പുസ്തകം 'Jack Sword and The Seven Keys' പ്രസിദ്ധീകരിച്ചു. ഇ-ബുക്ക്, പേപ്പർ ബാക്ക് തുടങ്ങിയ രണ്ട് ഫോർമാറ്റുകളിൽ ലഭ്യമായ ഈ പുസ്തകം ബുക്കിസൺ പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോള തലത്തിൽ വിവിധ പ്ലാറ്റ് ഫോമുകളിൽ ലഭ്യമായ ഈ പുസ്തകം ആറ് വയസ്സ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് വളരെ ആകർഷകമായ കഥയാണ് സമ്മാനിക്കുന്നത്.
ഭീകരനായ ഒരു വ്യാളിയിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതിനായി കഥാ നായകനായ ജാക്ക് സുഹൃത്തുക്കളോടൊപ്പം നടത്തിയ സാഹസികവും അവിശ്വസനീയവുമായ യാത്രയുടെ കഥയാണ് ഈ നോവൽ പറയുന്നത്.
വാൾമാർട്ട്, ബാൺസ് ആൻഡ് നോബിൾ, ആമസോൺ, ആപ്പിൾ, കോബോ തുടങ്ങിയ മിക്ക പ്ലാറ്റ് ഫോമുകളിലും ' Jack Sword and The Seven Keys ' ലഭ്യമാണ്. 12 വയസ്സുകാരനായ ഡിയോൺ എഴുതിയ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യമായി പ്രസിദ്ധീകരിച്ച 'Ten Amazing Stories for Kids' ആമസോൺ കിൻഡിൽ ബുക്‌സിൽ ലഭ്യമാണ്.
എറണാകുളം ജില്ലയിൽ ഇലഞ്ഞി സ്വദേശികളായ സിജോ-ബിന്റാ ദമ്പതികളുടെ മകനാണ് ഡിയോൺ ജോർജ്ജ്. അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺഗാർവാനിലാണ് ഇവരുടെ താമസം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ ' Jack Sword and The Seven Keys ' എന്ന പുസ്തകം ലഭ്യമാകും.
https://books2read.com/u/mBwo5p
https://bookison.com/shop/ (Europe only)